മാളവിക (ശ്വേത കൊന്നൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാളവിക
പ്രമാണം:Malavika.jpg
ജനനം ശ്വേത കൊന്നൂർ
(1979-07-19) ജൂലൈ 19, 1979 (35 വയസ്സ്)
ബാംഗളൂർ, ഇന്ത്യ
തൊഴിൽ അഭിനേത്രി
സജീവം 1999-ഇതുവരെ

ഒരു ചലച്ചിത്രനടിയാണ് മാളവിക എന്നപേരിൽ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ശ്വേത കൊന്നൂർ (ജനനം: 19 ജൂലൈ 1979). ആദ്യകാലത്ത് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു മാളവികയുടെ തുടക്കം. പിന്നീട് തമിഴ് , തെലുഗു, മലയാളം ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു.[1][2]. മാളവിക വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യൻ ഫിലിം പ്രവർത്തകനായ സുമേഷ് മേനൊനെയാണ്. ഇവരുടെ വിവാഹം 2007 ലായിരുന്നു.

അഭിനയ ജീവിതം[തിരുത്തുക]

തന്റെ അഭിനയ ജീവിതം മാളവിക തുടങ്ങിയത് 1999 ലായിരുന്നു. തമിഴ് ചിത്രമായ ഉന്നൈ തേടി ആയിരുന്നു ആദ്യ ചിത്രം. 2004 ൽ അഭിനയിച്ച തമിഴ് ചിത്രമായ വസൂൽ രാജ എം.ബി.ബി.എസ് എന്ന ചിത്രം ശ്രദ്ധേയമായി.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാളവിക_(ശ്വേത_കൊന്നൂർ)&oldid=1766203" എന്ന താളിൽനിന്നു ശേഖരിച്ചത്