മാലെറ്റ് ഒഗ്ബേ ഹാബ്തേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖയായ ഒരു വിഷ്വൽ ആർട്ടിസ്റ്റാണ് മാലെറ്റ് ഒഗ്ബേ ഹാബ്തേ.

ജീവിതരേഖ[തിരുത്തുക]

1972ൽ എറിത്രിയയിലെ അസ്മാരയിൽ ജനനം. എറിത്രിയയും എത്യോപ്പിയയും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ ഇരയായി 1998-ൽ ഇവിടെ നിന്നു നാടുകടത്തപ്പെട്ടു. നോർവേയിലെ അഭയാർഥി ക്യാംപിലെ ജീവിതത്തിനിടയിലാണ് ചിത്രകലയിലേക്കു കടക്കുന്നത്[1]. വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം എടുത്തു ചെന്നപ്പോൾ നോർവേയിലെ റോഗാലാൻഡ് സ്കൂൾ ഓഫ് ആർട്സിൽ പ്രവേശനം ലഭിച്ചു. ഇവിടെ നിന്നാണു കലയിലെ പ്രാഥമിക പാഠങ്ങൾ. ബെർജിയൻ നാഷനൽ അക്കാദമി ഫൈൻ ആർട്സ് വകുപ്പിൽ തുടർ പഠനം നടത്തി.[2]

പങ്കെടുത്ത പ്രദർശനങ്ങൾ[തിരുത്തുക]

  • കൊച്ചി-മുസിരിസ് ബിനാലെയിൽ മാലെറ്റ് അവതരിപ്പിച്ച സൃഷ്ടിയുടെ പേര് ‘ട്രേഡിങ് ഗുഡ് ട്രേഡിങ് ബയിംഗ് കുക്കിംഗ്” എന്നാണ്.[3] പാചകത്തെ അടിസ്ഥാനമാക്കിയുള്ള, ഈ അവതരണ കലയിൽ കാഴ്ചക്കാരനു കയറി നിന്ന് പാചകത്തിൽ പങ്കെടുക്കാം. പണമില്ലാ ലോകമെന്ന സങ്കൽപമാണു മാലെറ്റ് തന്റെ സൃഷ്ടിയിലൂടെ പങ്കുവെക്കുന്നത്.[4]
  • ഗോത്തൻബർഗ്ഗ് ഇന്റർനാഷണൽ ബിനാലെ ഫോർ കണ്ടംപററി ആർട്ട്
  • മൂന്നാം ഗ്വാങ്ഷു ട്രിനലെ, ചൈന 2008 [5]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-07. Retrieved 2012-12-31.
  2. http://us.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897624&contentId=13012715&district=Cochin&BV_ID=@@@
  3. http://photogallery.indiatimes.com/articleshow/17675644.cms
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-07. Retrieved 2012-12-31.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-29. Retrieved 2012-12-31.
"https://ml.wikipedia.org/w/index.php?title=മാലെറ്റ്_ഒഗ്ബേ_ഹാബ്തേ&oldid=3807105" എന്ന താളിൽനിന്ന് ശേഖരിച്ചത്