മാര്‍ട്ടിന്‍ ലൂഥര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Martin Luther
Luther46c.jpg
Luther in 1529 by Lucas Cranach
ജനനം നവംബര്‍ 10 1483(1483-11-10)
Eisleben, Holy Roman Empire
മരണം ഫെബ്രുവരി 18 1546 (പ്രായം 62)
Eisleben, Holy Roman Empire
ഉദ്യോഗം Theologian, priest
മതം Lutheran formerly Roman Catholic
ജീവിത പങ്കാളി Katharina von Bora
മക്കള്‍ Hans, Elizabeth, Magdalena, Martin, Paul, Margarethe
മാതാപിതാക്കള്‍ Hans and Margarethe Luther (née Lindemann)
ഒപ്പ് Autograf, Martin Luther, Nordisk familjebok.png

ഒരു ജര്‍മന്‍ പുരോഹിതനും ദൈവശാസ്ത്രജ്ഞനും സര്‍വകലാശാല അദ്ധ്യാപകനും സഭാ പരിഷ്കര്‍ത്താവുമായിരുന്നു[1] മാര്‍ട്ടിന്‍ ലൂഥര്‍. പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉദ്ഭവത്തിന് കാരണമായ ഇദ്ദേഹത്തിന്റെ ചിന്തകള്‍ പാശ്ചാത്യ സംസ്കാരത്തിന്റെ ഗതിയേത്തന്നെ മാറ്റിമറിച്ചു.[2]

[തിരുത്തുക] ചിന്താഗതി‍യും പ്രവര്‍ത്തനങ്ങളും

റോമന്‍ കത്തോലിക്ക സഭയുടെ പല ആചാരങ്ങളും ബൈബിളിന്‌ നിരക്കാത്തതാണെന്നായിരുന്നു‌ ഇദ്ദേഹത്തിന്റെ ചിന്താഗതി[3]. മതപരമായ അധികാരത്തിന്റെ യഥാര്‍ത്ഥ ഉറവിടം ബൈബിള്‍ മാത്രമാണെന്ന് വാദിച്ച ഇദ്ദേഹം പോപ്പിന്റെ അധികാരത്തെ ചോദ്യം ചെയ്തു.[4] യേശുവിന്റെ നാമത്തില്‍ സ്നാനം ഏറ്റവരെല്ലാം പുരോഹിത വര്‍ഗ്ഗമാണെന്നും ഇദ്ദേഹം വാദിച്ചു.[5] ഇദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് രക്ഷ ദൈവത്തില്‍നിന്നുള്ള സൗജന്യ ദാനമാണ്. അത് യഥാര്‍ത്ഥ പശ്ചാത്താപത്തിലൂടെയും യേശുവാണ് മിശിഹ എന്ന വിശ്വാസത്തിലൂടെയും മാത്രമേ നേടാനാവൂ. ലത്തീനിനു പകരം സാധാരണ ജനങ്ങളുടെ ഭാഷയുടെ ഉപയോഗത്തെ ഇദ്ദേഹം പ്രോല്‍സാഹിപ്പിച്ചു. ബൈബിളിനെ ജര്‍മ്മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു[3]. ബൈബിള്‍ ‍പ്രാദേശിക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതോടെ സാധാരണക്കാര്‍ക്കും അത് വായിക്കുവാനും മനസിലാക്കുവാനുമുള്ള അവസരം ലഭിച്ചു. ഇത് സഭയിലും ജര്‍മന്‍ സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തി. ജര്‍മന്‍ ഭാഷയുടെ വളര്‍ച്ചക്കും വിവര്‍ത്തനം എന്ന കലയില്‍ പുതിയ ചില പ്രമാണങ്ങള്‍ ചേര്‍ക്കപ്പെടുന്നതിനും ഇത് കാരണമായി.[6] ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷയായ കിങ് ജെയിംസ് ബൈബിളിന്റെ വിവര്‍ത്തനത്തിലും ലൂഥറിന്റെ ജര്‍മന്‍ വിവര്‍ത്തനം സ്വാധീനം ചെലുത്തിയിരുന്നു.[7] ഇദ്ദേഹം എഴുതിയ കീര്‍ത്തനങ്ങള്‍ ക്രിസ്തീയ സഭകളില്‍ സഭാജനങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കുന്ന സമ്പ്രദായത്തിന്റെ വളര്‍ച്ചക്ക് കാരണമായി.[8] ഇദ്ദേഹവും കാഥറീന വോണ്‍ ബോറയുമായുള്ള വിവാഹം പ്രൊട്ടസ്റ്റന്റ് സഭകളില്‍ പുരോഹിതരുടെ വിവാഹത്തിന് തുടക്കംകുറിച്ചു.[9] പാപമോചനത്തിനായി പള്ളിക്ക് സംഭാവനകള്‍ നല്‍കുന്നതിനെയും ലൂതര്‍ ശക്തമായി എതിര്‍ത്തിരുന്നു[3].


ഇദ്ദേഹം ജൂതരേക്കുറിച്ചെഴുതിയ കാര്യങ്ങള്‍ വിവാദപരമായിരുന്നു. ജൂതന്മാരുടെ ഭവനങ്ങള്‍ നശിപ്പിക്കണമെന്നും സിനഗോഗുകള്‍ കത്തിച്ച്‌കളയണമെന്നും സമ്പാദ്യം കണ്ട്കെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു ലൂഥറിന്റെ അഭിപ്രായം. ഈ പ്രസ്താവനകള്‍ നാസികള്‍ 1933–45 കാലയളവില്‍ തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തില്‍ ഉപയോഗിച്ചിരുന്നു.[10]

[തിരുത്തുക] അവലംബങ്ങള്‍

  1. Plass, Ewald M. "Monasticism," in What Luther Says: An Anthology. St. Louis: Concordia Publishing House, 1959, 2:964.
  2. Hillerbrand, Hans J. "Martin Luther: Significance," Encyclopaedia Britannica, 2007.
  3. 3.0 3.1 3.2 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 8, Devotional paths to the divine, Page 119, ISBN 817450724
  4. Ewald M. Plass, What Luther Says, 3 vols., (St. Louis: CPH, 1959), 88, no. 269; M. Reu, Luther and the Scriptures, Columbus, Ohio: Wartburg Press, 1944), 23.
  5. Luther, Martin. Concerning the Ministry (1523), tr. Conrad Bergendoff, in Bergendoff, Conrad (ed.) Luther's Works. Philadelphia: Fortress Press, 1958, 40:18 ff.
  6. Fahlbusch, Erwin and Bromiley, Geoffrey William. The Encyclopedia of Christianity. Grand Rapids, MI: Leiden, Netherlands: Wm. B. Eerdmans; Brill, 1999–2003, 1:244.
  7. Tyndale's New Testament, trans. from the Greek by William Tyndale in 1534 in a modern-spelling edition and with an introduction by David Daniell. New Haven, CT: Yale University Press, 1989, ix–x.
  8. Bainton, Roland. Here I Stand: a Life of Martin Luther. New York: Penguin, 1995, 269.
  9. Bainton, Roland. Here I Stand: a Life of Martin Luther. New York: Penguin, 1995, 223.
  10. McKim, Donald K. (ed.) The Cambridge Companion to Martin Luther. New York: Cambridge University Press, 2003, 58; Berenbaum, Michael. "Anti-Semitism," Encyclopaedia Britannica, accessed January 2, 2007. For Luther's own words, see Luther, Martin. "On the Jews and Their Lies," tr. Martin H. Bertram, in Sherman, Franklin. (ed.) Luther's Works. Philadelphia: Fortress Press, 1971, 47:268–72.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം