മാര്‍ച്ച് 17
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 17 വര്‍ഷത്തിലെ 77 (അധിവര്‍ഷത്തില്‍ 78)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 624 - ബദ്ര് യുദ്ധത്തില്‍ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേല്‍ ഒരു പ്രധാന വിജയം കൈവരിച്ചു.
- 1845 - റബര്‍ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു.
- 1891 - ബ്രിട്ടീഷ് ആവിക്കപ്പല്‍ എസ്.എസ്. ഉട്ടോപിയ ജിബ്രാള്‍ട്ടര്‍ തീരത്ത് മുങ്ങി 574 പേര് മരിച്ചു.
- 1948 - നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസല്‍സ് ഉടമ്പടിയില്‍ ബെനെലക്സ്, ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങള്‍ ഒപ്പു വച്ചു.
- 1950 - കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ 98 അണുസംഖ്യയുള്ള മൂലകം നിര്‍മ്മിച്ചു. ഇതിന് അവര്‍ കാലിഫോര്‍ണിയം എന്ന് പേരു നല്കി.
- 1958 - അമേരിക്ക വാന്‍ഗ്വാര്‍ഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു.
- 1959 - പതിനാലാമത് ദലൈലാമ, ടെന്സിന് ഗ്യാറ്റ്സോ ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു.
- 1969 - ഗോള്‍ഡാ മേയര്‍ ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
- 1992 - അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇസ്രയേല്‍ നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ ഒരു കാര്‍ ബോംബ് സ്ഫോടനത്തില്‍ 29 പേര് മരിക്കുകയും 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- 2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിന് കുക്ക് രാജി വച്ചു.

