മാര്‍ക്കോ പോളോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിമൂന്നാം നൂറ്റാണ്ടില്‍ കപ്പലില്‍ ലോകം ചുറ്റിയ വെനീസുകാരനായ കപ്പല്‍ സഞ്ചാരിയയയിരുന്നു മാര്‍ക്കോ പോളോ. ഇംഗ്ലീഷ്:Marco Polo. വെനീസിലെ ഒരു വ്യാപരിയായിരുന്ന അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകള്‍ വിലമതിക്കാനാവാത്ത ചരിത്രരേഖകള്‍ ആണിന്ന്. എന്നാല്‍ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ വിവരണങ്ങള്‍ എല്ലാം ഭാവനാ സൃഷ്ടികളാണെന്നും മറ്റുമാണ് അന്നുവരെ മറ്റു ലോകങ്ങള്‍ കാണാത്ത യൂറോപ്യന്മാര്‍ കരുതിയിരുന്നത്. അദ്ദേഹത്തിന്റെ പേര്‍ വളരെക്കാലം നുണയന് പര്യായമായി ഉപയോഗിക്കപ്പെട്ടിരുന്നു. യൂറോപ്യന്‍ സംസ്കാരത്തേക്കാല്‍ പഴക്കമേറിയതും എന്നാല്‍ മെച്ചപ്പെട്ടതും, പലതു കൊണ്ടും അതിനേക്കാള്‍ അളവറ്റ സമ്പത്തുള്ളതുമായ മറ്റൊരു ലോകത്തെക്കുറിച്ച്, യുറോപ്പ്യന്മാര്‍ക്ക് ഒരിക്കലും അപ്രാപ്യമല്ലാത്ത സൈനികശക്തിയെക്കുറിച്ച്, കപ്പലുകളെക്കുറിച്ചെല്ലാം വിവരിച്ചത് അവര്‍ക്ക് ഭാവനാ സൃഷ്ടിയാണെന്ന് തോന്നത്തക്കതരം ഭീമമായ വ്യത്യാസം അന്ന് നിലവില്‍ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാന്‍ അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകള്‍ സഹായിച്ചു.
[തിരുത്തുക] ജീവചരിത്രം
മാര്‍ക്കോ പോളോയുടെ ബാല്യകാലത്തെക്കുറിച്ച് അല്പം വിവരങ്ങളേ അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം ക്രി.വ. 1254 നും 1324 നും ഇടയില്‍ ഇറ്റലിയില്‍ ജനിച്ചു. അഡ്രിയാറ്റിക് കടലിന്റെ റാണി എന്നറിയപ്പെടുന്ന വെനീസ് നഗരത്തിലെ ഒരു പ്രഭുകുടുംബത്തില്‍പെട്ട നിക്കോളോ പോളോയുടെ മകനായി ജനിച്ച അദ്ദേഹം രണ്ടു വയസ്സുവരെ മാത്രമേ അച്ഛനുമൊത്ത് ജീവിച്ചുള്ളൂ. വിദേശവ്യാപാരത്തിലെ മുന്മ്പന്മാരായിരുന്നു പോളോ കുടുംബം. മാര്‍ക്കോയുടെ അച്ഛന്‍ വിദേശവ്യാപാരം കൊണ്ടും യാഹ്രകള്‍ കൊണ്ടുംളവറ്റ സമ്പാദ്യം നേടിയിരുന്നു. അന്നത്തെ കാലത്തെ ദുഷ്കരമായ ദൂരയാത്രകളില്‍ നേരിട്ടിരുന്ന ക്ലേശങ്ങളും അപകടങ്ങളും അഭിമുഖീകരിക്കുന്നതിന് ആ കുടുംബത്തിന്‍ തെല്ലും ഭയമുണ്ടായിരുന്നില്ല. മാര്‍ക്കോക്ക് ആറ് വയസ്സുള്ളപ്പോള്‍ നിക്കോളോ അവനെ അമ്മയെ ഏല്പ്പിച്ചുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിള്‍ ലക്ഷ്യമാക്കി തിരിച്ചു. ജൂടെ മാര്‍ക്കോയുടെ ജ്യേഷ്ഠസഹോദരനായ മാഫിയോയും ഉണ്ടായിരുന്നു. എന്നാല്‍ അധികകാലം കഴിയുന്നതിനു മുന്‍പ് മാര്‍ക്കോയുടെ അമ്മ മരിച്ചു. പിന്നീട് ഒരു അമ്മാവന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. പിതാവിന്റെ സന്ദേശങ്ങള്‍ രണ്ടു വര്‍ഷക്കാലത്തോളം വന്നുകൊണ്ടിരുന്നു എങ്കിലും പിന്നീട് അതും നിലച്ചു. നിക്കോളോ യുറോപ്പില്‍ വച്ച് അപ്രതീക്ഷിതമായ ചില യുദ്ധങ്ങള്‍ ഉണ്ടായതുകാരണം തിരിച്ചു വരാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു.
നിക്കോളോയും മാഫിയോയും ചൈനയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അവിടെ കുബ്ലൈ ഖാന്റെ രാജസദസ്സില്‍ ചെന്ന് പെടുകയും അവിടെ വച്ച് അദ്ദേഹത്തെ ക്രിസ്തുമതത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. വളരെക്കാലം കുബ്ലൈ ഖാന്റെ വിശ്വസ്ത ഉദ്യോഗസ്ഥരായി അവര്‍ ജോലി ചെയ്തു. ക്രിസ്തുമതത്തില്‍ അതിരറ്റ താല്പര്യം ജനിച്ച സുല്‍ത്താന്‍ ഖാന്‍ പോളോ സഹോദരന്മാരെ തന്റെ പ്രതിനിധികളായി പോളിന്റെ അടുത്തേക്കയക്കാന്‍ തീരുമാനിച്ചു. അങ്ങനെ നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ജന്മ ദേശത്ത് തിരിച്ചെത്തി. പോളോമാര്‍ പോകുമ്പൊള്‍ കൊച്ചു കുട്ടിയായിരുന്ന മാര്‍ക്കോ ഇതിനകം വളര്‍ന്ന് തന്റേടക്കാരനായ യുവാവായി മാറിയിരുന്നു. അത്ഭുതകരമായ ഓര്‍മ്മശക്തിയും ആരെയും വശീകരിക്കാന്‍ പോന്ന് വാക് സാമര്‍ത്ഥ്യവും മാര്‍ക്കോക്ക് ഉണ്ടായിരുന്നു.
[തിരുത്തുക] ആധാരസൂചിക
[തിരുത്തുക] കുറിപ്പുകള്‍
| മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍വിനോ | മാര്‍ക്കോ പോളോ | അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍ | ||

