മായാവതി കുമാരി
| മായാവതി നൈന കുമാരി | |
|
|
|
| ഔദ്യോഗിക കാലം ജൂൺ 3, 1995 – ഒക്ടോബർ 18, 1995 മാർച്ച് 21, 1997 – സെപ്റ്റംബർ 21, 1997 മെയ് 3, 2002 – ഓഗസ്റ്റ് 29, 2003, മെയ് 13, 2007- |
|
| മുൻഗാമി | മുലായം സിങ്ങ് യാദവ് രാഷ്ട്രപതി ഭരണം രാഷ്ട്രപതി ഭരണം മുലായം സിങ്ങ് യാദവ് |
|---|---|
| പിൻഗാമി | രാഷ്ട്രപതി ഭരണം കല്യാൺ സിങ്ങ് മുലായം സിങ്ങ് യാദവ് |
|
|
|
| ജനനം | ജനുവരി 15, 1956 ന്യൂ ഡെൽഹി |
| രാഷ്ട്രീയ പാർട്ടി | ബഹുജൻ സമാജ് പാർട്ടി |
| തൊഴിൽ | രാഷ്ട്രീയനേതാവ് |
ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയും ആണ് മായാവതി നൈന കുമാരി (ജനനം. ജനുവരി 15, 1956, ഡെൽഹി). ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) പ്രസിഡന്റാണ് മായാവതി. 2007-ൽ നടന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ ബി.എസ്.പി പാർട്ടിയുടെ വമ്പിച്ച വിജയത്തിന്റെ മുഖ്യശില്പിയായി മായാവതി കരുതപ്പെടുന്നു. 2007-നു മുൻപ് മൂന്നുതവണ ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രി ആയിരുന്നു മായാവതി. (1995, 1997 എന്നീ വർഷങ്ങളിൽ അല്പ കാലം, 2002 മുതൽ 2003വരെ ബി.ജെ.പി പിന്തുണയോടെ).
ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ ദളിത് വനിതയാണ് മായാവതി[2]. ഉത്തർപ്രദേശിലെ ദളിത് ജാതിവ്യവസ്ഥയിൽ മുകളിലത്തെ തട്ടിൽ എന്ന് കരുതപ്പെടുന്ന ജാതവ് ജാതിയിലാണ് മായാവതി ജനിച്ചത്. ഒരു ദളിത് നേതാവായി രാഷ്ട്രീയത്തിൽ പ്രവേശിച്ച മായാവതി പിന്നീട് ബ്രാഹ്മണരുടെയും മറ്റ് ഉയർന്നജാതീയരുടെയും പിന്തുണ നേടുവാൻ ശ്രമിച്ചു. മായാവതിയുടെ 2007-ലെ തിരഞ്ഞെടുപ്പ് വിജയം ഇത്തരത്തിലുള്ള ജാതീയ മഴവിൽ നയങ്ങളുടെ ഫലമാണെന്ന് പരക്കെ അഭിപ്രായമുണ്ട്.[3]. താജ് കോറിഡോർ പദ്ധതിയിൽ അഴിമതി കേസുകൾ മായാവതിക്കെതിരെ നിലവിലുണ്ട്. അന്വേഷകർ മായാവതി ക്രമവിരുദ്ധമായി 15,000,000,000 രൂപ (ഏകദേശം 3,75,000,000 ഡോളർ) സമ്പാദിച്ചു എന്ന് ആരോപിക്കുന്നു.[4]. ഉത്തർ പ്രദേശിലെ മറ്റ് രാഷ്ട്രീയകക്ഷികളെ എന്നപോലെ മായാവതിയുടെ കക്ഷിയിലും നിയമസഭാംഗങ്ങളിൽ ഒരു വലിയ പങ്ക് ക്രിമിനൽ പശ്ചാത്തലമുള്ളരാണ്.[5].
[തിരുത്തുക] അവലംബം
- ↑ UP CM's & their terms. Retrieved on March 30, 2007.
- ↑ "Untouchable politics and politicians since 1956: Mayawati". http://www.ambedkar.org/books/tu1.htm, ശേഖരിച്ചത്: 2007-03-30.
- ↑ Somini Sengupta (2007-05-12). "Brahmin Vote Helps Party of Low Caste Win in India". The New York Times. http://www.nytimes.com/2007/05/12/world/asia/12india.html?_r=1&oref=slogin, ശേഖരിച്ചത്: May 12, 2007.
- ↑ "Evidence found against Maya: CBI". Rediff.com. October 08, 2003 23:02 IST. http://specials.rediff.com/news/2003/oct/08taj1.htmhttp://specials.rediff.com/news/2003/oct/08taj1.htm, ശേഖരിച്ചത്: 2007-05-13.
- ↑ Press Trust of India (2007-05-13). "Tainted candidates make it to UP Assembly". Daily Pioneer. http://www.dailypioneer.com/indexn12.asp?main_variable=FLASH&file_name=cap6%2Etxt&counter_img=6, ശേഖരിച്ചത്: 2007-05-13.