മാന്നാർമത്തായി സ്പീക്കിങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാന്നാർമത്തായി സ്പീക്കിങ്ങ് | |
|---|---|
വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | മാണി സി. കാപ്പൻ |
| നിർമ്മാണം | മാണി സി. കാപ്പൻ |
| രചന | സിദ്ദിഖ്-ലാൽ |
| അഭിനേതാക്കൾ | ഇന്നസെന്റ് മുകേഷ് സായി കുമാർ ബിജു മേനോൻ വാണി വിശ്വനാഥ് |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
| ഗാനരചന | ബിച്ചു തിരുമല |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | കെ.ആർ. ഗൗരീശങ്കർ എസ്. പാരിവല്ലൽ |
| സ്റ്റുഡിയോ | ഒ.കെ. പ്രൊഡക്ഷൻസ് |
| വിതരണം | ഒ.കെ. പിക്ചേഴ്സ് |
| റിലീസിങ് തീയതി | 1995 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മാണി സി. കാപ്പന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാന്നാർമത്തായി സ്പീക്കിങ്ങ്. 1989-ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വാണി വിശ്വനാഥ് അഭിനയിച്ച ആദ്യ മലയാള ചിത്രമാണിത്. ഓ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മിച്ച ഈ ചിത്രം ഓ.കെ. പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സിദ്ദിഖ്-ലാൽ ആണ്.
1995-ലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായിരുന്നു ഈ ചിത്രം.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ഇന്നസെന്റ് | മാന്നാർമത്തായി |
| മുകേഷ് | ഗോപാലകൃഷ്ണൻ |
| സായി കുമാർ | ബാലകൃഷ്ണൻ |
| ബിജു മേനോൻ | മഹേന്ദ്രവർമ്മ |
| ജനാർദ്ദനൻ | ആശാൻ |
| കൊച്ചിൻ ഹനീഫ | എൽദോ |
| വിജയരാഘവൻ | റാംജിറാവ് |
| ഇന്ദ്രൻസ് | പൊന്നപ്പൻ |
| പ്രതാപചന്ദ്രൻ | ഡോൿടർ |
| കെ.പി. ഉമ്മർ | പ്രതാപവർമ്മ |
| മച്ചാൻ വർഗീസ് | |
| ഹരിശ്രീ അശോകൻ | സന്ധ്യാവ് |
| വാണി വിശ്വനാഥ് | മീര/സ്റ്റെല്ല ഫെർണാണ്ടസ് |
| ഗീത വിജയൻ | മീര |
| സുകുമാരി | ഗോപാലകൃഷ്ണന്റെ അമ്മ |
| കവിയൂർ പൊന്നമ്മ | മീരയുടെ അമ്മ |
| പ്രിയങ്ക | ശകുന്തള |
സംഗീതം [തിരുത്തുക]
ബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പാൽ സരണികളിൽ – കെ.ജെ. യേശുദാസ്
- ഓളക്കയ്യിൽ നീരാടി – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- മച്ചാനേ വാ – ശുഭ
- ആറ്റിറമ്പിൽ – കെ.എസ്. ചിത്ര
- പാൽ സരണികളിൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്
- ആറ്റിറമ്പിൽ – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | കെ.ആർ. ഗൗരീശങ്കർ, എസ്. പാരിവല്ലൽ |
| കല | മണി സുചിത്ര |
| ചമയം | പി.എൻ. മണി |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
| സംഘട്ടനം | മാഫിയ ശശി |
| പരസ്യകല | സാബു കൊളോണിയ |
| ലാബ് | ജെമിനി കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺസ് |
| എഫക്റ്റ്സ് | അൻപ് |
| വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
| നിർമ്മാണ നിർവ്വഹണം | രാജൻ കുന്ദംകുളം, എ. കബീർ |
| വാതിൽപുറചിത്രീകരണം | ജെ.എം. ഔട്ട്ഡോർ യൂണിറ്റ് |
| എക്സിക്യൂടീവ് പ്രൊഡ്യൂസർ | പി.എ. ലത്തീഫ് |