മാന്ത്രിക ചതുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗണിതത്തിൽ n കൃത്യങ്കമായുള്ള മാന്ത്രിക ചതുരം എന്നാൽ n2 എണ്ണം സംഖ്യകളുടെ ചതുരരൂപത്തിലുള്ള വിന്യാസമാണ്.ഈ ചതുരങ്ങളിലെ സംഖ്യകൽ വരിയായും നിരയായും കോണോട്കോൺ കൂട്ടിയാലും ഒരേ തുക ലഭിക്കുന്ന വിധത്തിലായിരിക്കും വിന്യസിച്ചിരിക്കുന്നത്. സാധാരണ മാന്ത്രിക ചതുരത്തിൽ 1 മുതൽ n2 വരെയുള്ള എണ്ണൽ സംഖ്യകളാനുള്ളത്. ഇത്തരം മാന്ത്രിക ചതുരങ്ങൾ കൃത്യങ്കം n=2 ഒഴിച്ച് ഏത് n≥1 സംഖ്യകൾക്കും നിർമ്മിക്കാൻ സാധിക്കും. വരിയായും നിരയായും വികർണ്ണമായും കൂട്ടുമ്പോൾ ലഭിക്കുന്ന സ്ഥിരസംഖ്യയെ 'മാന്ത്രിക സ്ഥിരസംഖ്യ'യെന്നോ 'മാന്ത്രിക തുക'യെന്നോ (M) വിളിക്കുന്നു. ഇത് n-ൻറെ മൂല്യത്തെ മാത്രമേ ആശ്രയിക്കുന്നുള്ളൂ. 
ഉദാഹരണമായി, കൃത്യങ്കം n = 3, 4, 5, ..., ആയിട്ടുള്ള മാന്ത്രിക ചതുരങ്ങൾക്ക് 15, 34, 65, 111, 175, 260, ... എന്നിങ്ങനെയായിരിക്കും മാന്ത്രിക തുകകൾ.