മാതൃഭൂമി ആരോഗ്യമാസിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരോഗ്യവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് മാതൃഭൂമി ആരോഗ്യമാസിക. 1997 ഫെബ്രുവരി 19-നാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസിക കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു.

ഓരോ ലക്കത്തിലും ഓരോ വിഷയങ്ങൾ അടിസ്ഥാനമാക്കി സ്പെഷ്യൽ പതിപ്പുകൾ പുറത്തിറക്കുന്നു. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോപ്പതി, പ്രകൃതി ചികിത്സ എന്നീ ചികിത്സാവിഭാഗങ്ങളിലെ ലേഖനങ്ങൾ എല്ലാ ലക്കത്തിലും ഉണ്ടാവും.

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Milestones". മാതൃഭൂമി. Archived from the original on 2008-11-09. Retrieved നവംബർ 27, 2008.


"https://ml.wikipedia.org/w/index.php?title=മാതൃഭൂമി_ആരോഗ്യമാസിക&oldid=3640811" എന്ന താളിൽനിന്ന് ശേഖരിച്ചത്