മാടമ്പ് കുഞ്ഞുകുട്ടൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാടമ്പ് ശങ്കരൻ നമ്പൂതിരി | |
|---|---|
| ജനനം | 1941 ജൂൺ കിരലുർ, തൃശ്ശൂർ, കേരളം, ഇന്ത്യ |
| തൂലികാനാമം | മാടമ്പ് കുഞ്ഞുകുട്ടൻ |
| തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അദ്ധ്യാപകൻ, നടൻ |
| ദേശീയത | ഇന്ത്യൻ |
| രചനാ സങ്കേതം | നോവൽ, ചെറുകഥ |
| പ്രധാനപ്പെട്ട പുരസ്കാരങ്ങൾ | മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം |
| ജീവിതപങ്കാളി(കൾ) | സാവിത്രി അന്തർജ്ജനം |
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി. 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി.[1]. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.[2]
ഉള്ളടക്കം |
[തിരുത്തുക] ചലച്ചിത്രം
[തിരുത്തുക] അഭിനയിച്ചവ
- 2006 - പോത്തൻ വാവ
- 2006 - വടക്കുംനാഥൻ
- 2004 - അഗ്നിനക്ഷത്രം
- 2001 - കാറ്റുവന്നു വിളിച്ചപ്പോൾ
- 2000 - കരുണം
- 1999 - അഗ്നിസാക്ഷി
- 1998 - ചിത്രശലഭം
- 1997 - ദേശാടനം
- 1997 - ആറാംതമ്പുരാൻ
- 1978 - അശ്വത്ഥാമ
[തിരുത്തുക] തിരക്കഥയെഴുതിയവ
- 2005 - മകൾക്ക് (തിരക്കഥ, സംഭാഷണം)
- 2003 - ഗൗരീശങ്കരം (തിരക്കഥ)
- 2003 - സഫലം (തിരക്കഥ, സംഭാഷണം)
- 2000 - കരുണം (തിരക്കഥ)
- 1997 - ദേശാടനം (തിരക്കഥ)
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Madampu Kunjukuttan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: