മാംഗി തുംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്ര സംസ്ഥാനത്തിൽ നാസിക്കിൽ നിന്നും 125 കി.മി ദൂരത്തിൽ തഹ്‌റാബാദിന് സമീപം സ്ഥിതി ചെയ്യുന്ന ഇരട്ടകുന്നുകളും അതിനിടയിലുള്ള ഒരു ചെറിയ പീഠഭൂമി അടങ്ങുന്ന പ്രദേശത്തെയാണ് മാംഗി തുംഗി എന്നറിയപ്പെടുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

ഇതിൽ മാംഗി സമുദ്രനിരപ്പിൽ നിന്ന് 4,343 ft (1,324 m) ഉയരത്തിലും തുംഗി 4,366 ft (1,331 m)ഉയരത്തിലുമാണ് സ്ഥിതി ചെയുന്നത്. ഇവിടെ ഹിന്ദുക്കളുടേയും ജെയിൻ സമുദായത്തിന്റേയും ധാ‍രാള ക്ഷേത്രങ്ങൽ സ്ഥിതി ചെയ്യുന്നു. കൂടാതെ ധാരാളം ചരിത്രപരമായ പ്രാധാന്യമുള്ള സ്മാരകങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ധാരാളം ഗുഹകളും ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ ഗുഹകൾക്ക് പ്രമുഖ സന്യാസികളായ മഹാവീർ, ആദിനാഥ്, ശാന്തിനാഥ്, പർശ്വനാഥ് , രത്നതയ എന്നിവരുടെ പേരുകൾ നൽകിയിരിക്കുന്നു.

വിനോദസഞ്ചാരം[തിരുത്തുക]

രഥ യാത്ര എന്ന പേരിൽ ഉത്സവം എല്ലാ വർഷവും സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇവിടെ നടത്താറുണ്ട്. ഈ സമയത്ത് ധാരാളം ഹിന്ദുക്കളും, ജെയിനുകളും ഇവിടം സന്ദർശിക്കുന്നു.

മാംഗി തുംഗി മലകയറ്റക്കാർക്ക് ആകർഷണമുള്ള സ്ഥലമാണ്.

"https://ml.wikipedia.org/w/index.php?title=മാംഗി_തുംഗി&oldid=3408541" എന്ന താളിൽനിന്ന് ശേഖരിച്ചത്