മഹിഷാസുരന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈസൂരിലെ ചാമുണ്ഡി ഹില്‍സിലുള്ള മഹിഷാസുര പ്രതിമ

മൂന്നു ലോകവും അടക്കിവാണു എന്ന് ഹിന്ദു പുരാണങ്ങളില്‍ വിശ്വസിക്കപ്പെടുന്ന ഒരു അസുരരാജാവായിരുന്നു മഹിഷാസുരന്‍. അസുരരാജാവായ രംഭന്, മഹിഷത്തില്‍ ‍(എരുമ) ഉണ്ടായ മകനാണു മഹിഷാസുരന്‍.

കഠിനമായ തപസ്സിനാല്‍ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച മഹിഷനു നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു.വരബലത്തില്‍ ഉന്മത്തനായ മഹിഷാസുരന്‍ മൂന്നു ലോകവും ആക്രമിച്ചു കീഴ്പ്പെടുത്തി. സ്വര്‍ഗലോകം കീഴ്പ്പെടുത്തിയ മഹിഷന്‍ ദേവേന്ദ്രനെയും മറ്റ് ദേവന്മാരെയും ദേവലോകത്തു നിന്നും ആട്ടിയോടിച്ചു.പരിഭ്രാന്തരായ ദേവകള്‍ ഒത്തു ചേര്‍ന്നു ആലോചിച്ചു. നരനാലോ ദേവനാലോ വധിക്കപ്പെടില്ലാത്തതിനാല്‍, മഹിഷനെ വധിക്കാന്‍ ഒരു യുവതിയെ രൂപം കൊടുത്തു. ആ ശക്തി സ്വരൂപണിക്ക് ദുര്‍ഗ എന്ന നാമകരണം ചെയ്തു. ദുര്‍ഗ യുദ്ധത്തിന്റെ പത്താം നാള്‍ മഹിഷാസുരനെ വധിച്ചു. ദുര്‍ഗ്ഗ വിജയം കൈവരിച്ച ഈ ദിവസമാണു വിജയദശമി.

"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BF%E0%B4%B7%E0%B4%BE%E0%B4%B8%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍