മഹാദേവി വർമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹാദേവി വർമ്മ (ഹിന്ദി: महादेवी वर्मा) (1907 – സെപ്റ്റംബർ 11, 1987)ഒരു പ്രശസ്ത ഹിന്ദി കവയിത്രിയായിരുന്നു.1907-ൽ ഉത്തർപ്രദേശിലെ ഫരൂഖാബാദിൽ ജനിച്ചു. "ആധുനിക കാലത്തെ മീര" എന്നാണ് ഇവർ വിശേഷിക്കപ്പെട്ടിരുന്നത്. ആധുനിക ഹിന്ദി സാഹിത്യത്തിലെ റൊമാന്റിസിസത്തിന്റെ കാലമായ ഛായാവാദി കാലഘട്ടത്തിലെ ഏറ്റവും പ്രധാന കവികളിലൊരാളായിരുന്നു ഇവർ.
1956-ൽ ഭാരത സർക്കാർ പദ്മഭൂഷൺ നൽകി ഇവരെ ആദരിച്ചു. 1976-ൽ ഭാരത സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ആദ്യ വനിതയാണിവർ. 1982-ൽ ജ്ഞാനപീഠവും ലഭിച്ചു.
നീഹാർ (1930, കവിത), യാമ (1940, കവിതാസമാഹാരം), ദീപ്ശിഖ (1942, കവിത)"യാമ","സ്മ്രിതി കീ രേഖായേം" എന്നിവ മഹാദേവി വർമ്മയുടെ പ്രധാന കൃതികളിൽ ചിലതാണ്.