മഹാജനപദങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാജനപദങ്ങളുടെ ഭൂപടം

മഹാജനപദങ്ങള്‍ (സംസ്കൃതം: महाजनपद') എന്ന പദത്തിന്റെ വാച്യാര്‍ത്ഥം മഹത്തായ രാഷ്ട്രങ്ങള്‍ എന്നാണ്. (ജനപദം: രാഷ്ട്രം). അങുത്തര നികായ പോലെയുള്ള പുരാതന ബുദ്ധമത ഗ്രന്ഥങ്ങള്‍ [1] ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്കുമുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും പ്രതിപാദിക്കുന്നു. ('ശോലശ മഹാജനപദങ്ങള്‍')

[തിരുത്തുക] പരിണാമം

പുരാതന ഇന്ത്യയിലെ രാഷ്ട്രീയക്രമങ്ങള്‍ ആരംഭിച്ചത് ജന‍ എന്ന് അറിയപ്പെട്ട അര്‍ദ്ധ-പ്രാകൃതഗോത്ര സമൂഹങ്ങളില്‍ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാല വേദ പുസ്തകങ്ങള്‍ ആര്യന്മാരുടെ പല 'ജന'കളെ പ്രതിപാദിക്കുന്നു. ഇവര്‍ അര്‍ദ്ധ-നൊമാഡിക്ക് ഗോത്ര സ്ഥിതിയില്‍ ജീവിച്ചു, തമ്മിലും ആര്യന്മാരല്ലാത്ത മറ്റ് ഗോത്രങ്ങളുമായും പശുക്കള്‍, ആടുകള്‍, പുല്‍മേടുകള്‍ എന്നിവയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഈ ആദ്യകാല വേദ ജനങ്ങള്‍ പിന്നീട് കൂടിച്ചേര്‍ന്ന് ഇതിഹാസകാലഘട്ടത്തിലെ ജനപദങ്ങളായി.

ജനപദം എന്ന പദത്തിന്റെ വാച്യാര്‍ത്ഥം ഒരു ഗോത്രത്തിന്റെ വാസസ്ഥലം എന്നാണ്. ജനപദം എന്ന വാക്ക് ജന എന്ന വാക്കില്‍നിന്നും പരിണമിച്ചത് ആദ്യകാലത്ത് പ്രാകൃതഗോത്രവര്‍ഗ്ഗങ്ങള്‍ സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരതാമസമാക്കിയതിനെ സൂചിപ്പിക്കുന്നു. സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരവാസമുറപ്പിക്കുന്ന സമ്പ്രദായം ഗൗതമ ബുദ്ധന്റെയും പാണിനിയുടെയും കാലത്തിനു മുന്‍പേതന്നെ പൂര്‍ണ്ണമായും നിലവില്‍ വന്നു. ബുദ്ധനു മുന്‍പുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ ഭാഗം അതിര്‍ത്തികള്‍ കൊണ്ട് വേര്‍തിരിച്ച പല ജനപദങ്ങളായി വിഭജിച്ചിരുന്നു. പാണിനിയുടെ ഗ്രന്ഥത്തില്‍ "ജനപദം" ഒരു രാജ്യത്തെയും "ജനപദിന്‍" എന്നത് അവിടത്തെ പൗരനെയും സൂചിപ്പിക്കുന്നു. അവിടെ താമസമാക്കിയ ഗോത്രങ്ങളെ, അല്ലെങ്കില്‍ "ജന"ങ്ങളെ ആധാരമാക്കിയായിരുന്നു ഈ ജനപദങ്ങള്‍ക്ക് പേരുകള്‍ വന്നത്. ക്രി.മു. 600-ഓടെ ഇവയില്‍ പല ജനപദങ്ങളും സ്ഥലം പിടിച്ചെടുത്ത് വലിയ രാഷ്ട്രങ്ങളായി പരിണമിച്ചു, ഇവ പിന്നീട് രാജാധികാരത്തിലുള്ള സാമ്രാജ്യങ്ങളായി. ഇവയെ ആണ് ബുദ്ധമത ഗ്രന്ഥങ്ങള്‍ മഹാജനപദങ്ങള്‍ (മഹത്തായ രാഷ്ട്രങ്ങള്‍) എന്ന് വിളിക്കുന്നത്.

ദക്ഷിണേഷ്യയുടെ ചരിത്രം
Flag of Bangladesh.svg Flag of Bhutan.svg Flag of India.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍

ബുദ്ധമതഗ്രന്ഥങ്ങളും മറ്റ് ഗ്രന്ഥങ്ങളും "സന്ദര്‍ഭവശാല്‍" മാത്രമേ ബുദ്ധന്റെ കാലത്തിനു മുന്‍പ് നിലനിന്ന പതിനാറ് മഹത്തായ രാഷ്ട്രങ്ങളെ ("ശോലസ മഹാജനപദങ്ങള്‍") പ്രതിപാദിക്കുന്നുള്ളൂ. മഗധയുടേതൊഴിച്ച് അവ മറ്റ് രാഷ്ട്രങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്നില്ല. ബുദ്ധമത ഗ്രന്ഥമായ അങുത്തര നികായ പല സ്ഥലങ്ങളിലും പതിനാറ് രാഷ്ട്രങ്ങളുടെ പേര് പ്രതിപാദിക്കുന്നു:

ക്രമസംഖ്യ മഹാജനപദം തലസ്ഥാനം*
01 കാംബോജം
02 ഗാന്ധാരം തക്ഷശില
03 കുരു ഹസ്തിനപുരം
04 പാഞ്ചാലം
05 കോസലം അയോധ്യ
06 മഗധ രാജഗൃഹം, പാടലീപുത്രം
07 മല്ല
08 കാശി വരാണസി
09 വജ്ജി അഥവാ വൃജ്ജി വൈശാലി
10 അംഗ
11 ശൂരസേന
12 വത്സ അഥവാ വംശ
13 മത്സ്യ അഥവാ മച്ഛ
14 ആവന്തി ഉജ്ജയനി
15 ചെട്ടിയ
16 അശ്ശാക

*പട്ടിക പൂര്‍ണ്ണമല്ല.

[തിരുത്തുക] വികാസവും ജീവിതരീതിയും

മിക്ക മഹാജനപദങ്ങളും ഒരു തലസ്ഥാനനഗരത്തിനു ചുറ്റുമായാണ്‌ രൂപം കൊണ്ടത്. ഇത്തരം തലസ്ഥാനങ്ങളില്‍ പലതും കോട്ട കെട്ടി ഭദ്രമാക്കിയിരുന്നു. മരം, കല്ല്, ഇഷ്ടിക തുടങ്ങിയവയാണ്‌ കോട്ടകള്‍ കെട്ടുന്നതിനായി ഉപയോഗിച്ചിരുന്നത്. മഹാജനപദങ്ങള്‍ സൈന്യത്തെ സജ്ജമാക്കുകയും, ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുകയും ചെയ്തു. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകള്‍ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു[2]‌.

[തിരുത്തുക] അവലംബം

  1. Anguttara Nikaya I. p 213; IV. pp 252, 256, 261.
  2. "CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 56-60. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം