മസ്ജിദുൽ അഖ്സ
ഫലസ്തീനിലെ ജറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളി (Mosque.)മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ മക്കയിലെ മസ്ജിദുൽ ഹറം ,മദീനയിലെ മസ്‍ജിദുൽ നബവി എന്നിവയാണ് .ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്.ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്.ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദാമിനെ സ്രിഷ്ടിച്ച്തെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
[തിരുത്തുക] ഖിബ് ല
ലോക മുസ്ലിംകൾ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിർവഹിച്ചിരുന്നത്.മുസ്ലിംകളുടെ ആദ്യത്തെ ഖിബ്‌ല യാണ് മസ്ജിദുൽ അഖ് സ.പിന്നീട് മക്കയിലുള്ള മസ്ജിദുൽ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാൻ ദൈവത്തിൻറെ ആജ്ഞയുണ്ടായതിൻറെ അടിസ്ഥാനത്തിൽ ഇന്നും ലോക മുസ്ലിംകൾ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിർവഹിക്കുന്നത്.
| “ | ( നബിയേ, ) നിൻറെമുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാൽ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേൽ നീ നിൻറെമുഖം മസ്ജിദുൽ ഹറാമിൻറെനേർക്ക് തിരിക്കുക. നിങ്ങൾ എവിടെയായിരുന്നാലും അതിൻറെനേർക്കാണ് നിങ്ങൾ മുഖം തിരിക്കേണ്ടത്. വേദം നൽകപ്പെട്ടവർക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. . | ” |
[തിരുത്തുക] പുറം കണ്ണികൾ
- Noble Sanctuary: Al-Aqsa Mosque
- MuslimWiki Al-Aqsa Mosque
- Report of the 1969 conflict
- Al-Aqsa Mosque Architectural Review
- മസ്ജിദുൽ അഖ്സയുടെ ഉൾവശം.ഒരു ഫ്ലാഷ് കാഴ്ച By Visualdhikr
- Image Gallery of Masjid Al-Aqsa
- Jerusalem Photos Archive: മസ്ജിദുൽ അഖ്സ
- History of Al-Aqsa: hWeb
- Al-Aqsa Mosque മസ്ജിദുൽ അഖ്സ പള്ളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ]
- Site surrounding the controversy over the excavations made by the Waqf