മസ്ജിദുൽ അഖ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(മസ്ജിദുല്‍ അഖ് സ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മസ്ജിദ് ഉല്‍ അഖ്സ.

ഫലസ്തീനിലെ ജറുസലേം നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളി (Mosque.)മുസ്ലിംകള്‍ക്ക് ഏറ്റവും പ്രധാനപെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികള്‍ മക്കയിലെ മസ്ജിദുല്‍ ഹറം ,മദീനയിലെ മസ്‍ജിദുല്‍ നബവി എന്നിവയാണ് .ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിള്‍ മൗണ്ടണിലാണ്.ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്.ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്‍ടാണ് ആദാമിനെ സ്രിഷ്ടിച്ച്തെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മസ്ജിദുല്‍ അഖ്സ മറ്റൊരു ദൃശ്യം.
പ്രമാണം:South Temple Mount.jpg
ടെമ്പിള്‍ മൗണ്‍ടിന്റെ തെക്കുവശത്തെ മതില്‍,അല്‍ അഖ്സയും കാണാം

[തിരുത്തുക] ഖിബ് ല

ലോക മുസ്ലിംകള്‍ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിര്‍വഹിച്ചിരുന്നത്.മുസ്ലിംകളുടെ ആദ്യത്തെ ഖിബ്‌ല യാണ് മസ്ജിദുല്‍ അഖ് സ.പിന്നീട് മക്കയിലുള്ള മസ്ജിദുല്‍ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാന്‍ ദൈവത്തിന്‍റെ ആജ്ഞയുണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും ലോക മുസ്ലിംകള്‍ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിര്‍വഹിക്കുന്നത്.

( നബിയേ, ) നിന്‍റെമുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക്‌ ഇത്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന്‌ നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. .

ഖുര്‍ആന്‍ (മലയാളവിവിര്‍ത്തനം), 2:144

[തിരുത്തുക] പുറം കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം