മഴവിൽ തവള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഴവിൽ തവള | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Bufonidae |
| ജനുസ്സ്: | Ansonia |
| വർഗ്ഗം: | A. latidisca |
| ശാസ്ത്രീയ നാമം | |
| Ansonia latidisca Inger, 1966 |
|
വംശനാശം സംഭവിച്ചു എന്ന് കരുതിയുന്ന ഒരു തവളയാണ് മഴവിൽ തവള.പേര് പോലത്തന്നെ മഴവില്ലിന്റെ നിറമാണ് ഇവയ്ക്ക്. 1924 ന് ശേഷം അപ്രത്യക്ഷമായ ഈ ജീവിവർഗ്ഗത്തെ യൂണിവേഴ്‌സിറ്റി മലേഷ്യ സരാവാകി (UNIMAS) ലെ ഡോ.ഇന്ദ്രനീൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം, ബോർണിയയയിലെ വിദൂര വനപ്രദേശത്ത് മാസങ്ങളോളം നടത്തിയ രാത്രിയിൽ തിരച്ചിലിനിടയിൽ കണ്ടത്തുകയായിരുന്നു.
കൺസർവേഷൻ ഇന്റർനാഷണൽ 2010 ൽ ഗ്ലോബൽ സെർച്ച് ഫോർ ലോസ്റ്റ് ആംഫീബിയൻസ് പദ്ധതി അവതരിപ്പിക്കുമ്പോൾ, 'ലോകത്തെ 10 മോസ്റ്റ് വാണ്ടഡ് തവളകളി'ലൊന്നായി പറഞ്ഞിരുന്നതാണ് 'ആൻസോനിയ ലാറ്റിഡിസ്‌ക' (Ansonia latidisca) എന്ന് ശാസ്ത്രീയനാമമുള്ള മഴവിൽ തവള.[1]