മഴവില്ല് (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഴവില്ല് | |
|---|---|
വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ദിനേശ് ബാബു |
| നിർമ്മാണം | ചെറിയാൻ പോൾ സാവി മാനിയോ മാത്യു |
| രചന |
|
| അഭിനേതാക്കൾ | |
| സംഗീതം | മോഹൻ സിത്താര |
| ഗാനരചന | കൈതപ്രം |
| ഛായാഗ്രഹണം | ദിനേശ് ബാബു |
| ചിത്രസംയോജനം | കെ.എസ്. രാജ് |
| സ്റ്റുഡിയോ | ടെലിമാറ്റിക്സ് വിഷൻ |
| വിതരണം |
|
| റിലീസിങ് തീയതി | 1999 ജനുവരി 15 |
| സമയദൈർഘ്യം | 135 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ദിനേശ് ബാബു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി, വിനീത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വർഷിനിയുടെ പുനരാവിഷ്കരണമാണ് ഈ ചിത്രം. സംവിധായകന്റെ കഥയ്ക്കും തിരക്കഥയ്ക്കും ജെ. പള്ളാശ്ശേരിയാണ് സംഭാഷണം രചിച്ചത്. ദിനേശ് ബാബു തന്നെയാണ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ[തിരുത്തുക]
- കുഞ്ചാക്കോ ബോബൻ – മഹേഷ്
- പ്രീതി ഝംഗിയാനി – വീണ
- വിനീത് – വിജയ് കൃഷ്ണൻ
- ലാലു അലക്സ് – വർക്കിച്ചായൻ
- ചിത്ര – കത്രിന
- പ്രവീണ – നീന
- കോട്ടയം നസീർ
സംഗീതം[തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "കിളിവാതിലിൽ" | കെ.എസ്. ചിത്ര | 5:12 | |||||||
| 2. | "രാവിൻ നിലാക്കായൽ" | കെ.ജെ. യേശുദാസ് | 6:37 | |||||||
| 3. | "രാവിൻ നിലാക്കായൽ" | കെ.എസ്. ചിത്ര | 6:37 | |||||||
| 4. | "പുള്ളിമാൻ കിടാവേ" | ശ്രീനിവാസ്, കെ.എസ്. ചിത്ര | 4:49 | |||||||
| 5. | "ശിവദം ശിവനാമം" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 6:07 | |||||||
| 6. | "പൊന്നോലത്തുമ്പിൽ" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 5:42 | |||||||
| 7. | "ശിവദം ശിവനാമം" | എം.ജി. ശ്രീകുമാർ | 6:05 | |||||||
| 8. | "കിളിവാതിലിൽ" | കെ.ജെ. യേശുദാസ് | 5:12 | |||||||
| 9. | "പുള്ളിമാൻ കിടാവേ" | കെ.ജെ. യേശുദാസ് | 4:48 | |||||||
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിചൊല്ലുകളിലെ മഴവില്ല് (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മഴവില്ല്
- മഴവില്ല് – മലയാളസംഗീതം.ഇൻഫോ