മല്ലിക ഷെരാവത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മല്ലിക ഷെരാവത് | |
|---|---|
മല്ലിക ഷെരാവത് തന്റെ ഒരു ചലച്ചിത്രത്തിന്റെ പ്രചാരണത്തിനിടക്ക് |
|
| ആദ്യനാമം | റീമാ ലാംബ |
| ജനനം | ഒക്ടോബര്‍ 24 1981 രോഹ്തക്, ഹരിയാന, ഇന്ത്യ |
ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, മോഡലുമാണ് മല്ലിക ഷെരാവത് (Hindi: मल्लिका शेरावत, ജനനം ഒക്ടോബര്‍ 24, 1981[1] ജനന നാമം - റീമ ലാംബ. മല്ലിക ജനിച്ചത് ഹരിയാനയിലെ കര്‍ണാല്‍ എന്ന സ്ഥലത്താണ്.
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
തന്റെ ആദ്യപേര് റീമ ലാംബ എന്ന പേര് മാറ്റി മല്ലിക എന്ന പേര് സ്വീകരിച്ചത് റീമ എന്ന പേരില്‍ ഉള്ള മറ്റൊരു നടിയുമായി ഉള്ളത് കൊണ്ടാണെന്ന് മല്ലിക പറയുന്നത്. ഷെരാവത് എന്നുള്ളത് തന്റെ അമ്മയുടെ പേരില്‍ നിന്നും എടുത്തതാണെന്ന് മല്ലിക പറയുന്നു. മല്ലിക ഡെല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും തത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്തിട്ടുണ്ട്.
[തിരുത്തുക] ചലച്ചിത്രജീവിതം
ചലച്ചിത്ര വേദിയിലേക്കുള്ള മല്ലികയുടെ പ്രവേശനം 2003 ലെ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം എന്നു പറയാവുന്നത് 2004 ല്‍ ഇറങ്ങിയ മര്‍ഡര്‍ എന്ന ചിത്രമാണ്. ഹോളിവുഡ് ചിത്രമായ അണ്‍ഫെയ്ത്ഫുള്‍ എന്ന ചിത്രത്തിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമായിരുന്നു ഇത്. മികച്ച നടിക്കുള്ള സീ സിനി അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മല്ലികക്ക് ലഭിച്ചു. ആ വര്‍ഷത്തെ ഒരു മികച്ച വിജയ ചിത്രമായിരുന്നു ഈ ചിത്രം. [2]
ജാക്കി ച്ചാന്‍ നായകനായ മിത്ത് എന്ന ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006 ലെ പ്യാര്‍ കെ സൈഡ് ഇഫക്ട്സ് എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. [3] ഇതും മല്ലികയുടെ സിനിമ ജീവിതത്തിലെ ഒരു ശ്രദ്ധേയമായ ചിത്രമായിരുന്നു. [4]
തമിഴില്‍ മല്ലിക ഈയിടെ കമലഹാസന്‍ നായകനായ ദശാവതാരം എന്ന ചിത്രത്തില്‍ അഭിനയിച്ചു.
മല്ലികയെ ഏഷ്യയിലെ 100 സുന്ദരികളില്‍ ഒന്നായി ഹോങ്കോംഗിലെ ഒരു ഫാഷന്‍ മാഗസിന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. [5]
[തിരുത്തുക] അഭിനയിച്ച ചിത്രങ്ങള്‍
| വര്‍ഷം | ചലച്ചിത്രം | വേഷം | കുറിപ്പുകള്‍ |
|---|---|---|---|
| 2002 | Jeena Sirf Merre Liye | Sonia (Special appearance) | credited as Reema Lamba |
| 2003 | Khwahish | Lekha Khorzuvekar | |
| 2004 | Kis Kis Ki Kismat | Meena Madhok | |
| 2004 | Murder | Simran Saigal | |
| 2005 | Bachke Rehna Re Baba | Padmini | |
| 2005 | The Myth | Indian Princess | Chinese film |
| 2006 | Pyaar Ke Side Effects | Trisha | |
| 2006 | Shaadi Se Pehle | Sania | |
| 2006 | Darna Zaroori Hai | ||
| 2007 | Guru | Jhumpa - The Dancer | Item number Mayya Mayya Special Apperance |
| 2007 | Preeti Eke Bhoomi Melide | Kannada Movie | Item number |
| 2007 | Aap Ka Suroor - The Real Love Story | Ruby | Special Appearance |
| 2007 | Fauj Mein Mauj | Sunehri Dhanda | postponed |
| 2007 | Welcome | Ishika | |
| 2008 | Unveiled | Announced | |
| 2008 | Dasavathaaram | Jasmine | Tamil film |
| 2008 | Ugly Aur Pagli | Kuhu | Released |
| 2008 | Dhakrey's Bed(Proper use of butter) | Koshal Production | Released |
| 2008 | Maan Gaye Mughal-e-Azam | Anarkali | Released |
[തിരുത്തുക] ആധാരസൂചിക
- ↑ Sariff, Faisal (June 5, 2003). 'Buying condoms on the wedding night was hilarious'. Rediff.com. Retrieved on November 18, 2007.
- ↑ IndiaFm.com - The Best of 2004 indiafm.comMurder - one of the biggest hits
- ↑ Mallika Praised for PKSE
- ↑ Pyaar Ke Side Effects does well
- ↑ in.movies.yahoo.comSherawat amongst 100 beautiful people