മലയാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയാളികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ പേരിലുള്ള പത്രത്തെക്കുറിച്ചറിയാൻ, ദയവായി മലയാളി (പത്രം) കാണുക.
മലയാളികൾ (Malayalis)
ആകെ ജനസംഖ്യ
35,757,100[1]
ആവാസവ്യവസ്ഥ
ഇന്ത്യ
യു.എ.ഇ.
കുവൈറ്റ്
മലേഷ്യ
യു.കെ.
യു.എസ്.എ.
ഒമാൻ
ജർമ്മനി
കാനഡ
സൌദി അറേബ്യ
തായ്‌ലൻഡ്
സിംഗപ്പൂർ
ഭാഷകൾ

മലയാളം

മതം

ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം
യഹൂദമതം, ജൈനമതം

ബന്ധമുള്ള മറ്റു സമൂഹങ്ങൾ

ദ്രാവിഡ ജനവിഭാഗങ്ങൾ

Wiktionary-logo-ml.svg
മലയാളി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളികൾ എന്നറിയപ്പെടുന്നത്. തെക്കേഇന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാണ് മലയാളം. ഏറ്റവും കൂടുതൽ മലയാളികൾ അധിവസിക്കുന്നതും ഇവിടെത്തന്നെ. കേരള സംസ്ഥാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗവുമായ മയ്യഴി, അറബിക്കടൽ ദ്വീപു സമൂഹമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ജനങ്ങളും മലയാളികൾ എന്ന ഗണത്തിൽപ്പെടുന്നു. ഈ പ്രദേശങ്ങളിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കുടിയേറിയവരെയും അവരുടെ പിൻ‌തലമുറക്കാരെയും വിശാലാർത്ഥത്തിൽ മലയാളികളായി പരിഗണിക്കുന്നു. നരവംശശാസ്ത്രപ്രകാരം ദ്രാവിഡവംശത്തിന്റെ ഉപവിഭാഗമാണ് മലയാളികൾ.

പേരിനു പിന്നിൽ[തിരുത്തുക]

ദേശത്തിന്റെ സ്വഭാവം മാറുന്നതിനനുസരിച്ച് ഭാഷയുടെ സ്വഭാവത്തിനു മാറ്റം വരാതെ തന്നെ അതിന്റെ പേരിനു മാറ്റം വരാം. കേരള ഭാഷക്ക് മലയാളം എന്ന പേര്‌ സിദ്ധിച്ചത് അങ്ങനെയാണ്‌. അതായത് സമുദ്ര തീരമായിരുന്ന കേരളക്കര പ്രദേശികമായി വളർന്ന് മലവരെ വ്യാപിച്ചപ്പോൾ മലയും ആളവും ഉൾപ്പെട്ടു. (അളം, ആഴി=സമുദ്രം) തുടർന്ന് ചേരളം ചേരം ആയതു പോലെയും കേരളക്കര കേരളമായതു പോലെയും മലയാളക്കര ലോപിച്ച് മലയാളം എന്നറിപ്പെട്ടു. മലയാളക്കരയുടെ പൊതു ഭാഷ എന്ന നിലയിൽ മലയാളം എന്ന പേരു കൂടി ഉപയോഗിക്കാൻ തുടങ്ങി. അയൽക്കാരായ തമിഴർ മലയാളികൾ എന്ന് സംബോധന ചെയ്യാനും തുടങ്ങി. [2]

ചരിത്രം[തിരുത്തുക]

പ്രധാന ലേഖനം: കേരളചരിത്രം

മല്ലു[തിരുത്തുക]

പ്രവാസി മലയാളികൾക്കിടയിൽ മലയാളിയെ മല്ലൂസ് എന്നും. മലബാറി എന്നും വിളിക്കാറുണ്ട്.[3]

പ്രത്യേകതകൾ[തിരുത്തുക]

ശരീര ഘടന[തിരുത്തുക]

മലയാളികളെ പറ്റി 177ഒ കളിൽ കേരളത്തിലെത്തിയ ആസ്റ്റ്രിയക്കാരനായ ബർത്തലോമ്യോയുടെ വിവരണം അവരുടെ നിറത്തെപ്പറ്റിയുള്ള വിവരണം നൽകാൻ പര്യാപ്തമാണ്‌.

മലയാളികളുടെ നിറം പൊതുവിൽ പിംഗള നിറമാണ്‌. ഇവർ ചോഴമണ്ഡലത്തിലുള്ള തമിഴന്മാരേക്കാൽ നിറമുള്ളവരാണ്‌. കടൽത്തീരത്തുള്ള മുക്കുവന്മാരും ചായപ്പണിയിലേർപ്പെട്ടിരിക്കുന്നവർക്കും കറുത്ത നിറമാണ്‌. വെയിലത്ത് ധാരാളം ജോലി ചെയ്യുന്നതിനാലാണ്‌ ഈ നിറം. തെങ്ങിൻ തോട്ടങ്ങളിലും വലിയ കെട്ടിടങ്ങളിലും താമസിക്കുന്ന ഉയർന്ന ജാതിക്കാരുടെ നിറംഇവരുടേതിനേക്കാൾ മെച്ചപ്പെട്ടതാണ്‌.

അവലംബം[തിരുത്തുക]

  1. Ethnologue report for Malayalam
  2. ഇലവുംമൂട്, സോമൻ (ഏപ്രിൽ 2000). പ്രാചീന കേരളചരിത്ര സം‍ഗ്രഹം (രണ്ടാം എഡിഷൻ എഡി.). പുതുപ്പള്ളി: ധന്യാ ബുക്സ്. p. 89.  Unknown parameter |accessyear= ignored (സഹായം); Unknown parameter |accessmonth= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം);
  3. http://www.hinduonnet.com/thehindu/mp/2003/04/14/stories/2003041400210100.htm
"http://ml.wikipedia.org/w/index.php?title=മലയാളി&oldid=1821288" എന്ന താളിൽനിന്നു ശേഖരിച്ചത്