മലയാളമാദ്ധ്യമപ്രവർത്തനം
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മലയാള ഭാഷയിലെ വിവിധമാദ്ധ്യമങ്ങളിലെ പ്രവർത്തനത്തെ സൂചിപ്പിക്കുന്നതാണ് മലയാളമാദ്ധ്യമപ്രവർത്തനം. 1847-ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിക്കുന്ന രാജ്യസമാചാരം, പശ്ചിമോദയം തുടങ്ങിയ പത്രങ്ങളിലാണ് മലയാളമാദ്ധ്യമപ്രവർത്തനത്തിന്റെ തുടക്കം എന്ന് കണക്കാക്കപ്പെടുന്നു.
നിലവിൽ മലയാളഭാഷയിൽ മൂവായിരത്തിലധികം അച്ചടിമാദ്ധ്യമങ്ങൾ പ്രസിദ്ധീകരണത്തിനായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.[1]
ഉള്ളടക്കം |
അച്ചടിമാധ്യമങ്ങൾ [തിരുത്തുക]
വർത്തമാനപത്രങ്ങൾ [തിരുത്തുക]
മലയാള വർത്തമാന പത്രങ്ങൾ കേരളത്തിലെ ജനങ്ങളുടെ ഇടയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിൽ ചില താഴെപ്പറയുന്ന മുൻ കാല പത്രങ്ങൾ വളരെ പ്രാധാന്യമുള്ളവയായിരുന്നു.
| പത്രം | എഡിറ്റർ | പ്രസാധകൻ |
|---|---|---|
| കേരളമിത്രം | കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള | ദേവ്ജി ഭീംജി |
| കേരള പത്രിക | ചേങ്ങലത്ത് കുഞ്ഞിരാമ മേനോൻ | |
| കേരള സഞ്ചാരി | വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (വടക്കൻ കേസരി എന്നും അറിയപ്പെടുന്നു) | Spectator Press, കോഴിക്കോട് |
| സ്വദേശാഭിമാനി | സ്വദേശാഭിമാനി രാമകൃഷ്ണപിള്ള | വക്കം അബ്ദുൽ ഖാദർ മൗലവി |
| മിതവാദി | മൂർക്കോത്ത് കുമാരൻ, സി.കൃഷ്ണൻ | |
| കേസരി | കേസരി ബാലകൃഷ്ണപിള്ള (തെക്കൻ കേസരി എന്നും അറിയപ്പെടുന്നു) | |
| സഹോദരൻ | കെ. അയ്യപ്പൻ | |
| അൽ-അമീൻ | മുഹമ്മദ് അബ്ദുൾ റഹിമാൻ | മുഹമ്മദ് അബ്ദുൾ റഹിമാൻ |
| ഉജ്ജീവനം | വൈക്കം മുഹമ്മദ് ബഷീർ | ? |
| മലബാർ മെയിൽ | ഫാ. തോമസ് വെളുത്തേടത്ത്, എം.എം. വർക്കി | മാർ അഗസ്റ്റിൻ കണ്ടത്തിൽ [2] |
ഇപ്പോഴത്തെ ദിനപ്രത്രങ്ങൾ [തിരുത്തുക]
- ദീപിക : നിധിരിക്കൽ മാണിക്കത്തനാർ സ്ഥാപക എഡിറ്ററായിരുന്നു. തുടർന്ന് എൽ.സി. ഐസക്, ഫാ. കൊളംബിയർ എന്നിവർ ദീർഘകാലം എഡിറ്റർമാരായി സേവനമനുഷ്ടിച്ചു
- മലയാള മനോരമ : കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള സ്ഥാപകപത്രാധിപരായിരുന്നു.
- മാതൃഭൂമി : സ്ഥാപക പത്രാധിപർ കെ.പി. കേശവമേനോൻ
- കേരളകൗമുദി : സ്ഥാപക പത്രാധിപർ സി.വി. കുഞ്ഞുരാമൻ
- ദേശാഭിമാനി : സി.പി.ഐ (എം) സ്ഥാപിച്ചു. വി.വി. ദക്ഷിണാമൂർത്തി ആദ്യകാല എഡിറ്ററായിരുന്നു
- ചന്ദ്രിക ദിനപത്രം :ടി.പി ചെറൂപ്പ
- സിറാജ് ദിനപത്രം എഡിറ്റർ: വി പി എം ഫൈസി വില്യാപ്പള്ളി
- മാധ്യമം : ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് ആരംഭിച്ചു. ആദ്യകാല എഡിറ്റർമാർ പി.കെ. ബാലകൃഷ്ണൻ, കെ.എ. കൊടുങ്ങല്ലൂർ എന്നിവർ
- മംഗളം ദിനപ്പത്രം : എം.സി. വർഗ്ഗീസ് സ്ഥാപിച്ചു
- വീക്ഷണം : എഡിറ്റർ കെ.എൽ. മോഹനവർമ്മ
- വർത്തമാനം : എഡിറ്റർ ജാഫർ അത്തോളി
- ജന്മഭൂമി: ചീഫ് എഡിറ്റർ: ഹരി. എസ്. കർത്ത
- തേജസ് ദിനപ്പത്രം : സ്ഥാപക പത്രാധിപർ പ്രൊഫസർ പി. കോയ, മാർച്ച് 2012 മുതൽ എൻ.പി. ചെക്കുട്ടി
- മെട്രോ വാർത്ത: എഡിറ്റർ: രൻജി പണിക്കർ
ആനുകാലികങ്ങൾ [തിരുത്തുക]
മലയാളത്തിലെ ചില പ്രധാന ആനുകാലിക പ്രസിദ്ധീകരണങ്ങൾ താഴെപ്പറയുന്നവയാണ്.
- മാതൃഭൂമി ആഴ്ചപ്പതിപ്പ് -എഡിറ്റർ: കെ. കെ. ശ്രീധരൻ നായർ
- മാധ്യമം ആഴ്ചപ്പതിപ്പ് -എഡിറ്റർ: ഒ. അബ്ദുറഹ്മാൻ
- മലയാളം വാരിക -എഡിറ്റർ :എസ്. ജയചന്ദ്രൻ നായർ
- ഇന്ത്യാടുഡെ
- ചിന്ത വാരിക -എഡിറ്റർ: സി.പി. നാരായണൻ
- കലാകൗമുദി -എഡിറ്റർ: എൻ.ആർ.എസ്. ബാബു
- ദേശാഭിമാനി വാരിക -എഡിറ്റർ: വി. വി. ദക്ഷിണാമൂർത്തി ,
- ഗൃഹലക്ഷ്മി -എഡിറ്റർ: കെ.കെ. ശ്രീധരൻ നായർ
- ചന്ദ്രിക
- പ്രബോധനം വാരിക -എഡിറ്റർ: ടി.കെ. ഉബൈദ്
- തേജസ് ദ്വൈവാരിക -എഡിറ്റർ: പി അബ്ദുൽ മജീദ് ഫൈസി
പ്രശസ്തരായ പത്രപ്രവർത്തകർ [തിരുത്തുക]
ഇന്ത്യൻ പത്രപ്രവർത്തനത്തിന് സംഭാവനകൾ നൽകിയ ചില പ്രധാന മലയാളി പത്രപ്രവർത്തകർ താഴെപ്പറയുന്നവരാണ്.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - പ്രധാന കൃതി: വൃത്താന്തപത്രപ്രവർത്തനം(1912)- പത്രപ്രവർത്തനത്തെക്കുറിച്ചുള്ള ആദ്യത്തെ മലയാള കൃതി.
- ഡോ. ടി.എം. നായർ (സ്വരാജ്യ)
- ജി. പി. പിള്ള (മദ്രാസ് സ്റ്റാൻഡേർഡ്)
- ജോർജ്ജ് ജോസഫ് (Independent, Young India)[3] (brother of Pothan Joseph, arguably the doyen of Indian journalists; Hindustan Times, Deccan Herald, Indian Express, Dawn etc.)
- വി.കെ. കൃഷ്ണമേനോൻ
- കെ. ശങ്കർ പിള്ള (arguably the doyen of Indian cartoonists; Shankar's Weekly)
- അബു എബ്രഹാം
- ഒ.വി. വിജയൻ (Shankar's Weekly, Statesman, Hindu).
- എം.പി. നാരായണപിള്ള
- ബി.ആർ.പി.ഭാസ്ക്കർ
ടെലിവിഷൻ [തിരുത്തുക]
മലയാളത്തിൽ ടെലിവിഷൻ പത്രപ്രവർത്തനം ആരംഭിച്ചത് 1985 ൽ ദൂരദർശൻ മലയാളത്തിൽ സംപ്രേഷണം തുടങ്ങിയതോടെ ആണ്.
ദൂരദർശൻ [തിരുത്തുക]
ദൂരദർശൻ സംപ്രേഷണത്തോടൊപ്പം തന്നെ വാർത്ത സംപ്രേഷണവും തുടങ്ങി. ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സംപ്രേഷകർ ദൂരദർശനാണ്[അവലംബം ആവശ്യമാണ്].
ഏഷ്യാനെറ്റ് [തിരുത്തുക]
സ്വകാര്യമേഖലയിൽ തുടക്കമിട്ട ആദ്യത്തെ മലയാളം ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റ് ആണ്. ഇത് തുടങ്ങിയത് 1993-ൽ ഇന്ത്യയിലെ ഒരു പ്രധാന പത്രപ്രവർത്തകനായ ശശികുമാർ ആണ്. 1994 ൽ ഇവർ വാർത്താപരിപാടികൾ തുടങ്ങി. ഇത് മലയാള ടെലിവിഷൻ വാർത്താ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. അന്ന് ഈ ടെലിവിഷൻ പത്രപ്രവർത്തനത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ബി.ആർ.പി. ഭാസ്കർ, ടി.എൻ. ഗോപകുമാർ, നീലൻ, കെ.രാജഗോപാൽ, സി.എൽ. തോമസ്, കെ. ജയചന്ദ്രൻ, എൻ.പി. ചന്ദ്രശേഖരൻ, എൻ.കെ. രവീന്ദ്രൻ എന്നിവരായിരുന്നു.
ഇന്ത്യാവിഷൻ [തിരുത്തുക]
മലയാളത്തിൽ ഒരു മുഴുനീള വാർത്താചാനൽ ആയി തുടങ്ങിയത് ഇന്ത്യാവിഷൻ ആയിരുന്നു. 2003 ആഗസ്തിൽ തുടങ്ങിയ ഈ ചാനലിന്റെ നേതൃത്വം എം.കെ. മുനീർ ആയിരുന്നു. ഇതിന്റെ പ്രധാന പ്രവർത്തകർ ഏഷ്യാനെറ്റിൽ നിന്നും എം.വി.നികേഷ് കുമാർ, എൻ.പി. ചന്ദ്രശേഖരനും , മാതൃഭൂമി പത്രപ്രവർത്തകനായിരുന്ന എ.സഹദേവനുമായിരുന്നു.
കൈരളി ടി.വി [തിരുത്തുക]
മലയാളത്തിലെ ആദ്യ പൊതുസംരഭചാനലാണ് കൈരളി ടി.വി. മലയാളത്തിലെ പ്രമുഖനടനായ മമ്മൂട്ടി ആണ് ഇതിന്റെ ചെയർമാൻ സ്ഥാനം. 2000 ൽ കൈരളി, ഇവരുടെ വാർത്താ ചാനലായ പീപ്പിൾ ടി.വി യും തുടങ്ങി.2007ല്ല് വി. ടി.വി യും തുടങ്ങി
ജീവൻ ടി.വി [തിരുത്തുക]
പാലാരിവട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മുഴുനീള ചാനലാണ് ജീവൻ ടി,വി.
ജയ്‌ഹിന്ദ് ടിവി [തിരുത്തുക]
ഒരു വാർത്താധിഷ്ഠിത ചാനലാണ് ജയ്‌ഹിന്ദ് ടിവി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.
മനോരമ ന്യൂസ് [തിരുത്തുക]
2006 ൽ ആരംഭിച്ച ഒരു മുഴുനീള വാർത്താ ചാനലാണ് മനോരമ ന്യൂസ്.
റിപ്പോർട്ടർ [തിരുത്തുക]
കേരളത്തിൽ ഹൈ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വാർത്താചാനലാണ് റിപ്പോർട്ടർ ടി വി. എം.ടി. വാസുദേവൻ നായർ ചെയർമാനും പ്രശസ്ത വാർത്താ അവതാരകനായ എം.വി. നികേഷ് കുമാർ മാനേജിങ്ങ് ഡയറക്റ്ററും ആയി 2011 മേയ് 11 ന് ഈ ചാനൽ സംപ്രേക്ഷണം ആരംഭിച്ചു.
ദർശന ടിവി [തിരുത്തുക]
2012 ജനുവരിയിൽ കോഴിക്കോട് നിന്ന് പ്രക്ഷേപണമാരംഭിച്ച ഒരു വിനോദ ചാനലാണ് ദർശന ടിവി.
മാതൃഭുമി ന്യൂസ് [തിരുത്തുക]
മാതൃഭൂമിയുടെ ഉടമസ്ഥതയിലുള്ള ഒരു മലയാള വാർത്താചാനലാണ് മാതൃഭൂമി ന്യൂസ്. തിരുവനന്തപുരത്താണ് മാതൃഭൂമി ന്യൂസ് ചാനലിന്റെ ആസ്ഥാനം[1]. 2013 ജനുവരി 23-നാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്.
മീഡിയാവൺ [തിരുത്തുക]
കോഴിക്കോട് ആസ്ഥാനമായി സംപ്രേക്ഷണം ചെയ്യുന്ന ന്യൂസ് ആന്റ് കൾച്ചറൽ ടി.വി. ചാനലാണ് മീഡിയ വൺ. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചാനൽ 2013 ഫെബ്രുവരി 10 മുതൽ ചാനൽ പ്രക്ഷോപണമാരംഭിച്ചു. നേര് നന്മ എന്നതാണ് ചാനലിൻറെ മുദ്രാവാക്യം.
അവലംബം [തിരുത്തുക]
- ↑ [rni.nic.in/search_language.asp "Language Wise-Registration"]. Registred List. Registrar of Newspapers for India. ശേഖരിച്ചത് 18 ജൂലൈ 2012.
- ↑ "Mar Augustine Kandathil". David C. Kandathil.
- ↑ "[[Pothan Joseph]] - the doyen of Indian journalism". josephclan.com. ശേഖരിച്ചത് 2008-08-21.