മലബാറി ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Malabari goat
മലബാറി ആട് പാടത്ത്
Other namesതലശ്ശേരി ആട്
Country of originIndia
Distributionകേരളത്തിൽ മൊത്ത്ം
Useപാൽ, മാംസം
Traits
Weight
  • Male:
    41.20kg
  • Female:
    30.68kg
Height
  • Male:
    70
  • Female:
    63
Skin colourവെള്ള, ചാരനിറം, കറുപ്പ്
Wool colourവെള്ള, ചാരനിറം, കറുപ്പ്
Face colourWവെള്ള, ചാരനിറം, കറുപ്പ്
Horn statusനീളത്തിൽ
Beardആണിനു
  • Goat
  • Capra aegagrus hircus

കേരളത്തിൽ ധാരാളമായി ആടുകണ്ടുവരുന്നകളാണ് മലബാറി. ഇവയെ 'തലശ്ശേരി ആടു'കൾ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകൾ ശുദ്ധജനുസ്സിൽ​പ്പെട്ടവയല്ല. നൂറ്റാണ്ടുകൾക്കു മുൻപ് അറേബ്യൻ വണിക്കുകളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാർ പ്രദേശങ്ങളിലുണ്ടായിരുന്ന നാടൻ ആടുകളും തമ്മിൽ നടന്ന വർഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവർഗമാണ് ഇവയെന്നു കരുതപ്പെടുന്നു[1].

പാലിനും ഇറച്ചിക്കും ഉതകുന്ന ഈ ജനുസിന്റെ പ്രത്യേകത ഒറ്റ പ്രസവത്തിൽ തന്നെ രണ്ടോ അതിലധികമോ (നാല് വരെ) കുഞ്ഞുങ്ങളുണ്ടാകുന്നു എന്നതാണ്.180 ദിവ­സ­ത്തിൽ 180 കിലോഗ്രാം പാലാണ് ഈ ഇന­ത്തിൽ നിന്നും ലഭി­ക്കു­ന്ന­ത്. ഇട­ത്തരം വലി­പ്പ­മുള്ള തലയും വളയാത്ത നേരെയുള്ള മൂക്കു­മാ­ണി­തി­ന്. ചെവി­കൾക്ക് നീള കുറവും 7 പോലെ താഴോട്ട് തൂങ്ങിയ തും ആയിരിക്കും . സാധാ­ര­ണ­യായി കൊമ്പു­ക­ണ്ടു­വ­രു­ന്നു.മോഴ ആടുകളും മലബാറി ഇനത്തിൽ കണ്ടുവരുന്നു എന്നാൽ ഏകീ­കൃ­ത­മായ ഒരു നിറം കാണു­ന്നി­ല്ല.[2][3] തുകൽ വ്യവസായത്തിൽ വളരെ പ്രസിദ്ധമായ മലബാറി ഇനത്തിന്റെ ഇറച്ചി ശരാശരി നിലവാരമായി വിലയിരുത്തപ്പെടുന്നു. [4]

മലബാറി ആട്

വലുപ്പം[തിരുത്തുക]

ആടുജനുസ്സുകളിൽ ഇടത്തരം വലുപ്പമുള്ള ആടുകളാണ് മലബാറി ഇനം. വളർച്ചയെത്തിയ മുട്ടനു 50-60 കിലോയും പെണ്ണിനു 35-50 കിലോയും ശരാശരി ഭാരമുണ്ടാകും. 60 മുതൽ 70 സെന്റിമീറ്റർ വരെ ഉയരം ഉണ്ടാകും. 180 ദിവസം നീളുന്ന കറവയിൽ ആദ്യകാലത്ത് 2 കിലോവരെ കിട്ടുമെങ്കിലും ഒരു കറവക്കാലത്ത് 180കിലോവരെ പാൽ ലഭിക്കുന്നു. മറ്റിനങ്ങളെ അപേക്ഷിച്ച് കട്ടിയും ഈ പാലിനുണ്ട്. അഞ്ചു മുതൽ 6മാസത്തിനുള്ളിൽ പ്രായപൂർത്തിയാകുന്ന ഈ ഇനം ശരാശരി 2 കുഞ്ഞുങ്ങളെ ഒരുപ്രസവത്തിൽ ഉണ്ടാകുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. https://www.agrifarming.in/tellicherry-goat
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-10-26.
  3. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
  4. https://krishijagran.com/animal-husbandry/10-most-demanding-goat-breeds-for-milk-and-meat-in-india/
"https://ml.wikipedia.org/w/index.php?title=മലബാറി_ആട്&oldid=3862392" എന്ന താളിൽനിന്ന് ശേഖരിച്ചത്