മലങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്നത്തെ കേരളം ഉൾപ്പെടുന്ന പ്രദേശത്തിന്റെ പഴയ പേരാണ് മലങ്കര എന്നത്. സംഘകാല നാട്ടുരാജ്യങ്ങളായ ചേരനാട്, ഏഴിമല, ആയ് എന്നിവയാണ് മലങ്കരയിൽ ഉൾപ്പെട്ടിരുന്നത്. മുസിരിസ്, നെൽസിൻഡ, തിണ്ടിസ്, ബറക്കേ എന്നിവയായിരുന്നു മലങ്കരയിലെ പ്രധാന തുറമുഖങ്ങൾ. ബിസി 3000 കാലഘട്ടം മുതൽ തന്നെ മലങ്കരയ്ക്ക് മെഡിറ്ററേനിയൻ, പശ്ചിമേഷ്യൻ പ്രദേശങ്ങളുമായി വാണിജ്യ ബന്ധങ്ങൾ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

"https://ml.wikipedia.org/w/index.php?title=മലങ്കര&oldid=2743621" എന്ന താളിൽനിന്ന് ശേഖരിച്ചത്