മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈശോയുടെ തിരുഹൃദയത്തിരുനാളിന്റെ പിറ്റേദിവസം ശനിയാഴ്ച മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ തിരുസ്സഭ കൊണ്ടാടുന്നു .വിശുദ്ധ ജോൺ യൂഡ്സ് സ്ഥാപിച്ച ഈശോയുടേയും മറിയത്തിന്റേയും സഭയിലാണ് 1648-ൽ ആദ്യമായി ഈ തിരുനാൾ ആചരിച്ചത് . ഫാത്തിമായിൽ ദൈവമാതാവു ലൂസിക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ വിമലഹൃദയത്തോടുള്ള ഭക്തിയുടെ ആവശ്യകതയും വെളിപ്പെടുത്തി .1942 മെയ് 13ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ റഷ്യ ഉൾപ്പെടെ ലോകത്തെ മുഴുവനായും മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചു .1942 ഡിസംബർ 8-ാം തിയതി പരിശുദ്ധ പിതാവ് പ്രതിഷ്ഠ നവീകരിച്ചു .1945 മുതൽ മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ സാർവ്വത്രിക സഭയിൽ ആചരിക്കുന്നു .