മരിയൊ പുസൊ
| Mario Puzo | |
|---|---|
| ജനനം | Mario Gianluigi Puzo 1920 ഒക്ടോബർ 15 Manhattan, New York |
| മരണം | 1999 ജൂലൈ 2 (പ്രായം 78) Bay Shore, New York |
| തൂലികാനാമം | Mario Cleri |
| തൊഴിൽ | novelist, screenwriter |
| ദേശീയത | American |
| എഴുതിയിരുന്ന കാലം | 1955 - 1999 |
| രചനാ സങ്കേതം | Crime fiction |
| വിഷയങ്ങൾ | Mafia |
| പ്രധാന കൃതികൾ | The Godfather (1969) |
| പ്രധാന പുരസ്കാരങ്ങൾ | Academy Award for Best Adapted Screenplay (Won, 1972 & 1974) |
| ജീവിതപങ്കാളി(കൾ) | Lina Broske (1946-1978) |
| കുട്ടികൾ | Anthony Puzo Joseph Puzo Dorothy Antoinette Puzo Virginia Erika Puzo Eugene Puzo |
|
Influences
|
|
|
www.mariopuzo.com |
|
ഇറ്റാലിയൻ-അമേരിക്കൻ കഥാകാരനും തിരക്കഥാകൃത്തുമാണ് മരിയൊ പുസൊ (ജനനം:ഒക്ടോബർ 15 ,1920 മരണം:ജുലൈ 2,1999). രണ്ട് പ്രാവശ്യം അക്കാദമി അവാർഡ് പുസൊയെ തേടിയെത്തി. "ഗോഡ്‌ഫാദർ" (1969) എന്ന പ്രശസ്ത നോവലിലൂടെയാണ് മരിയൊ പുസൊ അറിയപ്പെടുന്നത്.ഈ നോവൽ പിന്നീട് ഫ്രാൻസിസ് ഫോർഡ് കൊപ്പോള ചലച്ചിത്രമാക്കി.
ഉള്ളടക്കം |
ജീവിത രേഖ [തിരുത്തുക]
ന്യുയോർക്ക് സിറ്റിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് മരിയൊ പുസൊയുടെ ജനനം.പുസൊയുടെ മിക്കവാറും ഗ്രന്ഥങ്ങൾ ഈ പശ്ചാതലത്തിൽ നിന്നുകൊണ്ട് എഴുതപെട്ടിട്ടുള്ളതാണ്.ബിരുദ പഠനത്തിന് ശേഷം മരിയൊ പുസൊ അമേരിക്കൻ എയർഫോർസിൽ ചേർന്നു.പുസോയുടെ ആദ്യ ചെറുകഥ 'ദ ലാസ്റ്റ് കൃസ്തുമസ്' 1950 ൽ അമേരിക്കൻ വാൻഗ്വാർഡിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.1955 ൽ അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥം ' ദ ഡാർക്ക് അറീന' പുറത്തുവന്നു.
പുസൊയുടെ ഏറ്റവും പ്രസിദ്ധമായ നോവൽ 'ദ ഗോഡ്‌ഫാദർ' പുറത്തിറങ്ങുന്നത് 1969 ലാണ്. ചില മാഗസിനുകളിൽ പത്രപ്രവർത്തകനായി പുസൊ ജോലിചെയ്യുമ്പോൾ മാഫിയകളെകുറിച്ച് ലഭിച്ച ചില വിവരങ്ങളാണ് ഈ നോവലിന് കാരണമായത്. ഈ നോവൽ പിന്നീട് സിനിമയായപ്പോൾ മൂന്ന് അക്കാദമി പുരസ്കാരം നേടുകയുണ്ടായി.'ദ ഗോഡ്‌ഫാദർ:പാർട്ട് ടു' വിന്റെ തിരക്കഥയും പുസൊ തന്നെ എഴുതി.
ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ തന്നെ മറ്റൊരു ചിത്രമായ 'ദ കോട്ടൺ ക്ലബ്ബ്' എന്ന ചിത്രത്തിന്റെയും കഥ പുസൊയാണ് എഴുതിയത്. പുസൊയുടെ 'ഒമർട്ട' , 'ദ ഫാമിലി' എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹത്തിന് ആയുസ്സുണ്ടായില്ല.
മരണം [തിരുത്തുക]
1999 ജൂലൈ 2 ന് ഹൃദയാഘാതംമൂലം അദ്ദേഹം മരണമടഞ്ഞു.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- FreshAir Interview - Audio interview from Fresh Air. Originally broadcast July 25, 1996
- Mario Puzo at the Internet Movie Database
- Mario Puzo biography
- The Official Mario Puzo Library
- "Saying Goodbye to Mario Puzo", an affectionate recollection of Mario Puzo written by his friend Jules Siegel on being notified of his death.