മരിയാന കിടങ്ങ്
പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന് ഈ കിടങ്ങിന് പരമാവധി 36198 അടി (11033 മീറ്റർ) ആഴമുണ്ട്. പരമാവധി ആഴത്തോടുകൂടിയ ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും താഴ്ന്ന പ്രദേശമാണിത്. ശാന്തസമുദ്രത്തിലെ ദ്വീപുകളായ ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് ശരാശരി 69 കി.മീ. വീതിയുണ്ട്. ഗ്വാം ദ്വീപിന്റെ തെക്കുകിഴക്ക് മുതൽ മരിയാന ദ്വീപുകളുടെ വടക്കു പടിഞ്ഞാറുവരെ 2550 കി.മീ. നീളത്തിൽ ഈ കിടങ്ങ് വ്യാപിച്ചു കിടക്കുന്നു. ഈ കിടങ്ങിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ഡീപ്പ്. മനുഷ്യനിയന്ത്രിത അന്തർവാഹിനി പേടകത്തിൽ(ബാത്തിസ്ക്കേഫ് ) കിടങ്ങിൽ എത്തിയിട്ടൂള്ളവർ രണ്ടുപേർ മാത്രമാണ്. പേടകത്തിന്റെ നിർമ്മാതാവും സമുദ്രശാസ്ത്ര വിദഗ്ധനുമായ ജാക്കേ പിക്കാർഡ്, അമേരിക്കൻ നാവികസേനാംഗമായ ഡോൺ വാഷ്,എന്നിവർ. 1960 ജനുവരി 23നായിരുന്നു ഒരേയൊരു മനുഷ്യാന്തർ വഹനം (manned descent) നടന്നത്.