മയോസ് ഹോര്‍മോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ഏതാണ്ട് ക്രി.മു. 3-ആം നൂറ്റാണ്ടില്‍ ചെങ്കടല്‍ തീരത്ത് ടോളമികള്‍ നിര്‍മ്മിച്ച ഒരു തുറമുഖമാണ് മയോസ് ഹോര്‍മോസ്'. അടുത്തകാലത്ത് സതാമ്പ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് പീക്കോക്ക്, ലൂസി ബ്ലൂ എന്നിവര്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി, ഈ തുറമുഖം ഇന്നത്തെ ഈജിപ്തിലെ ക്വിസേര്‍ പട്ടണത്തിന് 8 കിലോമീറ്റര്‍ വാടക്കായി, ഇന്നത്തെ ക്വിസേര്‍ അല്‍-ഖാദിം (പഴയ ക്വിസേര്‍) എന്ന സ്ഥലത്ത് ആണെന്ന് അനുമാനിക്കുന്നു. [1]
ഈ തുറമുഖവുമായി വ്യാപാരം നടത്തിയിരുന്ന മറ്റ് തുറമുഖങ്ങള്‍ സിന്ധൂ നദീതടം, മുസിരിസ്, ഇന്ത്യയിലെ കത്തിയവാര്‍ ഉപദ്വീപ്, എന്നിവയായിരുന്നു. സ്ട്രാബോ (II.5.12) അനുസരിച്ച്, അഗസ്റ്റസിന്റെ കാലത്ത്, ഓരോ വര്‍ഷവും മയോസ് ഹോര്‍മോസില്‍ നിന്നും ഇന്ത്യയിലേയ്ക്ക് 120 കപ്പലുകള്‍ വരെ സഞ്ചരിച്ചിരുന്നു:
"ഏത് അളവില്‍ ആയാലും, ഗാലസ് ഈജിപ്തിന്റെ ഭരണാധികാരി ആയിരുന്നപ്പോള്‍, ഞാന്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച് നൈല്‍ നദിയിലൂടെ സയേന്‍ വരെയും എത്യോപ്യയുടെ അതിരുകള്‍ വരെയും പോയി, മയോസ് ഹോര്‍മോസില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നൂറ്റി ഇരുപതു കപ്പലുകള്‍ വരെ സഞ്ചരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി, എന്നാല്‍ മുന്‍പ്, ടോളമികളുടെ കാലത്ത്, ഏതാനും കപ്പലുകള്‍ മാത്രമേ ഇന്ത്യന്‍ വ്യാപാര വസ്തുക്കളുടെ കച്ചവടത്തിനായി പോയിരുന്നുള്ളൂ."
—സ്ട്രാബോ II.5.12. [1]
[തിരുത്തുക] അവലംബം
- ↑ Cane (Qana'). നാവിക കച്ചവട മാര്‍ഗ്ഗ. ശേഖരിച്ചത് 7 Dec 2008.