മന്ദിര ബേദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മന്ദിര ബേദി | |
|---|---|
| പ്രമാണം:Mandira bedi 1004 12.jpg Mandira Bedi posing for Maxim. |
|
| ജനനം | ഏപ്രില്‍ 15 1972 മുംബൈ, ഇന്ത്യ |
| പ്രവര്‍ത്തന മേഖല | അഭിനേത്രി/അവതാരക |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷന്‍ അവതാരകയുമാണ് മന്ദിര ബേദി. (പഞ്ചാബി: ਮੰਦਿਰਾ ਬੇਦੀ, Hindi: मन्दिरा बेदी, Urdu: مندِرا بیدی) (ജനനം: 15 ഏപ്രില്‍ 1972). 1994 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യപ്പെട്ട ശാന്തി എന്ന പരമ്പരയിലെ നായികാകഥാപാത്രമഅയി അഭിനയിച്ചാണ് മന്ദിര ശ്രദ്ധേയയായത്.
ക്രിക്കറ്റ് ലോകകപ്പിന്റെ അവതരണത്തിലൂടെയും, ടെലിവിഷന്‍ അവതരണത്തിലൂടെയും മന്ദിര ശ്രദ്ധിക്കപ്പെട്ടിരുന്നു. [1] [2].
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
മുംബൈയിലായിരുന്നു മന്ദിരയുടെ ജനനം. വിദ്യാഭ്യാസവും മുംബൈയില്‍ തന്നെയായിരുന്നു.
[തിരുത്തുക] അഭിനയജീവിതം
ശാന്തി എന്ന പരമ്പരയിലെ അഭിനയത്തിനു ശേഷം 1995 ല്‍ മന്ദിര ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന വന്‍പ്രദര്‍ശനവിജയം നേടിയ ചിത്രത്തിലും അഭിനയിച്ചു. ഇതായിരുന്നു മന്ദിരയുടെ ആദ്യ ഹിന്ദി ചിത്രം. പിന്നീട് ചില ടെലിവിഷന്‍ പരമ്പരകളിലും മന്ദിര അഭിനയിച്ചിരുന്നു. ചില മാഗസിനുകളുടെ ചിത്രങ്ങള്‍ക്ക് വേണ്ടി മോഡലായും മന്ദിര പ്രവര്‍ത്തിച്ചു.
[തിരുത്തുക] വിവാദങ്ങള്‍
2007 ലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ അവതരണത്തിനിടെ മന്ദിര ധരിച്ചിരുന്ന സാരിയില്‍ രാഷ്ട്രങ്ങളുടെ പതാക ഉണ്ടെന്ന കാരണത്താല്‍ ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. [3] ഇതിനെതിരെ മന്ദിരക്കെതിരെ പരാതി ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി. ഈ സാരി രൂപകല്‍പ്പന ചെയ്ത കമ്പനിയായ സത്യ പോള്‍ എന്ന കമ്പനിക്കും, മന്ദിരക്കും എതിരെ കേസ് നിലവിലുണ്ടായിരുന്നു.
[തിരുത്തുക] സ്വകാര്യ ജീവിതം
ചലച്ചിത്ര സംവിധായകനായ രാജ് കുശല്‍ ഭര്‍ത്താവാണ്. ഇവരുടെ വിവാഹം 14 ഫെബ്രുവരി 1999-ല്‍ ആയിരുന്നു. ഇരുവരും ഇപ്പോള്‍ മുംബൈയിലാണ് താമസിക്കുന്നത്.