മന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mandi.PNG

യെമൻ‌കാരുടെ ഒരു വിശേഷ ഭക്ഷണമാണ്‌ മന്തി. ഹനീത് എന്നും അറിയപ്പെടുന്ന ഇത്, യമനിലെ ഹദറമഔത്ത് പ്രവിശ്യയിലുള്ളവരാണ് പാകം ചെയ്യുന്നത്. അറബ് നാടുകളിൽ ഈ ഭക്ഷണം ഇപ്പോൾ വളരെ പ്രിയമുള്ളതാണ്‌.

ആട്ടിറച്ചിയോ കോഴിയിറച്ചിയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിരിയാണിയുടെ ഒരു ചെറുപതിപ്പാണിത് എന്ന് പറയാം.ബസുമതി അരി,മസാലക്കൂട്ട് എന്നിവയെല്ലാം ബിരിയാണിയിലേത് പോലെതന്നെ ഇതിലും ഉപയോഗിക്കുന്നു. ബിരിയാണിയിൽ നിന്ന് മന്തിക്ക് പ്രധാനമായും രണ്ട് വ്യത്യാസമാണുള്ളത്.ഒന്ന് മാംസം ആടിന്റേതാണങ്കിൽ ഇളം പ്രായത്തിലുള്ള ആട്ടുമാംസമായിരിക്കും ഉപയോഗിക്കുക. മറ്റൊരു വ്യത്യാസം മന്തിയിൽ ഉപയോഗിക്കാനുള്ള മാംസം വേവിക്കുന്നത് തന്തൂർ അടുപ്പിലാണ്‌ എന്നതാണ്‌. വേവിച്ചതിന്‌ ശേഷം പൈൻ പരിപ്പും കിസ്‌മിസും രുചിക്കനുസൃതമായി ചേർക്കുന്നു.

വിവാഹ സദ്യകളിലും മറ്റ് ആഘോഷാവസരങ്ങളിലും മന്തി അറബ് ജനതക്ക് വിശേഷപെട്ടതാണ്.‌

"http://ml.wikipedia.org/w/index.php?title=മന്തി&oldid=1696243" എന്ന താളിൽനിന്നു ശേഖരിച്ചത്