മനുഷ്യാവകാശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എല്ലാമനുഷ്യരുടേയും അര്‍ഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്. [1] മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയില്‍ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുന്‍പില്‍ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉള്‍പ്പെടുന്നു.
| “ | എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തില്‍ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും അര്‍ഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവര്‍ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം. | ” |
|
—ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് [2] |
||
[തിരുത്തുക] മനുഷ്യാവകാശധ്വംസനം
മനുഷ്യാവകാശധ്വംസനം എന്നതുകൊണ്ടു ഉദ്ദേശിയ്ക്കുന്നതു, ഏതെങ്കിലും ഒരു അടിസ്ഥാനപരമായ മാനുഷിക പരിഗണന ആര്‍ക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണു്.
1. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ, ജാതിയിലോ, വിഭാഗത്തിലോ ഉള്‍പ്പെട്ട ഒരാള്‍ക്കു്, ഒരു സാധാരണ പൗരനു ലഭിയ്ക്കേണ്ടതായ പരിഗണനകളില്‍ ഏതെങ്കിലും ഒന്നെങ്കിലും ലഭിയ്ക്കാത്ത അവസ്ഥ.
2. സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിയ്ക്കുക.
3. വര്‍ഗ്ഗപരമോ മതപരമോ ആയി വ്യത്യസ്ഥത പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്കു് തുല്ല്യ പരിഗണന കൊടുക്കാതിരിയ്ക്കുക.
4. ഒരു മനുഷ്യനെ വില്‍ക്കുകയോ, അടിമയായി ഉപയോഗിയ്ക്കുകയോ ചെയ്യുക.
5. ക്രൂരവും അസാധാരണവുമായ ശിക്ഷകള്‍ (ക്രൂരമായ മര്‍ദ്ദനം, വധശിക്ഷ മുതലായവ).
6. നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിയ്ക്കുകയും നടപ്പാക്കുകയും ചെയ്യല്‍ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ).
7. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേയ്ക്കുള്ള കടന്നു കയറ്റം (ഭരണയന്ത്രത്തിന്റെ).
8. രാജ്യാന്തരഗമനസ്വാതന്ത്ര്യനിഷേധം.
9. അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിയ്ക്കപ്പെടുക.
10. യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിയ്ക്കപ്പെടുക.
11. വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുക.
പ്രായോഗികതലത്തില്‍, സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യങ്ങളില്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ വളരെ അപൂര്‍വ്വമാണെന്നു കാണാം, അതേ സമയം സ്വേച്ഛാധിപത്യ-മതാധിപത്യ രാജ്യങ്ങളില്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ സാധാരണവുമാണു്. അമേരിയ്ക്ക പോലുള്ള ചില ജനാധിപത്യരാജ്യങ്ങളില്‍, ഇപ്പോഴും നിലവിലുള്ള വധശിക്ഷയ്ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുതലായ മനുഷ്യാവകാശസംഘടനകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുകയാണു്.
ഒരു പാടു അന്താരാഷ്ട്ര ഗവണ്‍മെന്റിതര സംഘടനകള്‍ (ഫ്രീഡം ഹൌസു്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുതലായവ) ലോകം മുഴുവനും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ പോരാടിക്കൊണ്ടിരിയ്ക്കുകയാണു്.
[തിരുത്തുക] അവലംബം
- ↑ Houghton Miffin Company (2006)
- ↑ Universal Declaration of Human Rights adopted by General Assembly resolution 217 A (III) of 10 December 1948.