മദ്രാസ് ക്രിസ്ത്യൻ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്രാസ് ക്രിസ്ത്യൻ കോളേജ്

established = 1837

ആദർശസൂക്തം In Hoc Signo (With this on your banner, you will win!)
വിഭാഗം/തരം സ്വകാര്യസ്ഥാപനം (ന്യൂനപക്ഷ പദവി)
സ്ഥലം ചെന്നൈ, തമിഴ്നാട്, ഇന്ത്യ
കാമ്പസ്സ് Sub-Urban
വെബ്‌സൈറ്റ് mcc.edu.in

1837 ൽ ചെന്നൈയിൽ സ്ഥാപിതമായ മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന കോളേജുകളിൽ ഒന്നാണ്‌. മദ്രാസ് യൂനിവേഴ്സിറ്റിയുടെ കീഴിലാണ്‌ ഇപ്പോൾ ഈ കലാലയമുള്ളതെങ്കിലും ചെന്നൈലെ തംബാരത്തുള്ള കാമ്പസ് കേന്ദ്രീകരിച്ച് സ്വയംഭരണാധികരമുള്ള സ്ഥാപനമായി പ്രവർത്തിച്ചു വരുന്നു. നാഷണൽ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NACC) എ+ റേറ്റിംങ്ങുള്ള കോളേജാണിത്.

[തിരുത്തുക] ചരിത്രം

മദ്രാസിന്റെ ഹൃദയഭാഗത്ത് അർമീനിയൻ സ്റ്റ്‌ട്രീറ്റിൽനിന്ന് കിഴക്ക് മാറി ഒരു വാടക കെട്ടിടത്തിലായി റവ. ജോൺ ആൻഡേഴ്സൺ ആരംഭിച്ച ചെറിയ സകൂൾ ആണ്‌ പിന്നീട് 375 ഏക്കറിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജായി മാറിയത്. നഗര ഹൃദയത്തിൽ 100 വർഷം പ്രവർത്തിച്ച കൊളേജ് 1937 ൽ തംബാരത്തുള്ള പ്രവിശാലമായ കാമ്പസിലേക്ക് മാറുകയായിരുന്നു. 1962 ലാണ് ഡോ. ചന്ദ്രൻ ദേവനേശൻ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ ആദ്യ ഭാരതീയ പ്രിൻസിപ്പലായി സ്ഥാനമേൽക്കുന്നത്.ഈ കാലഘട്ടം (1962-72) ദേവനേശൻ ദാശാബ്ദം"-The Devanesan Decade-എന്നാണ്‌ അറിയപ്പെടുന്നത്. ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽമാരിൽ പലരും ഇന്ത്യയിലെ വിവിധ സർ‌വകലാശാലകളുടെ വൈസ്-ചാൻസലർമാരും പ്രഗല്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാരും ഭരണകർത്താക്കളുമായിട്ടുണ്ട്. അലക്സാണ്ടർ ജേസുദാസനാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ