മണി കൗൾ
| മണി കൗൾ | |
|---|---|
| ജനനം | 1944 25 ഡിസംബർ രാജസ്ഥാൻ, ജോധ്പൂർ |
| മരണം | 2011 ജൂലൈ 06 (പ്രായം 66) Calcutta, India |
| ഉദ്യോഗം | ചലച്ചിത്ര സംവിധായകൻ, അദ്ധ്യാപകൻ, നടൻ |
മണി കൗൾ (1944 ഡിസംബർ 25 – 2011 ജൂലൈ 6) ദേശീയവും അന്തർദേശീയവുമായ അംഗീകാരം നേടിയ ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് മണി കൗൾ.രാജസ്ഥാനിലെ ജോധ്പൂരിൽ ജനിച്ച കശ്മീരി കുടുംബാംഗമായ മണി കൗൾ ഇന്ത്യൻ സിനിമയുടെ ഭാവുകത്വ പരിണാമത്തിന് ഏറെ സംഭാവനകൾ നൽകിയ കലാകാരനാണ്. അറിയപ്പെടുന്ന നടനും സംവിധായകനുമായിരുന്ന മഹേഷ് കൗളിന്റെ അനന്തിരവനാണ് മണി കൗൾ.പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഋത്വിക് ഘട്ടക്കിന്റെയും മറ്റും ശിക്ഷണത്തിൽ ബിരുദം നേടിയ മണി കൗൾ അവിടെത്തന്നെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.ഇരുപത്തിയൊന്നാം വയസ്സിൽ ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജൂറിയായി പ്രവർത്തിച്ചു.1974ൽ സംവിധാനം ചെയ്ത ദുവിധയിലൂടെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി.പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക സിദ്ധേശ്വരി ദേവിയെക്കുറിച്ച് നിർമ്മിച്ച സിദ്ധേശ്വരിക്ക് (1989)മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
[തിരുത്തുക] മണി കൗളിന്റെ ചലച്ചിത്രങ്ങൾ
- ഉസ്കി റോട്ടി (1969)
- Ashadh Ka Ek Din (1971)
- ദുവിധ (1973)
- Ghashiram Kotwal (1979)
- Satah Se Uthata Admi (1980) [4]
- Dhrupad (1982)
- Mati Manas (1984)
- സിദ്ധേശ്വരി (1989)
- Nazar (1989)
- Idiot (1992)
- The Cloud Door (1995)
- Naukar Ki Kameez (The Servant's Shirt) (1999) [5]
- Bojh (Burden)(2000)
- Ik Ben Geen Ander (I Am No Other) Nederland 2002
- A Monkey's Raincoat Nederland (2005)
- 'Signature Film' for Osian Cinefan Festival of Asian Cinema (2006)
[തിരുത്തുക] അംഗീകാരങ്ങൾ
- ദേശീയ അവാർഡ് - സിദ്ധേശ്വരി (1989)