മഡോണ (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഡോണ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മഡോണ (വിവക്ഷകൾ) എന്ന താൾ കാണുക. മഡോണ (വിവക്ഷകൾ)
മഡോണ
മഡോണ
ജീവിതരേഖ
ജനനനാമം മഡോണ ലൂയിസ് ചീക്കോനെ
അറിയപ്പെടുന്നത് ഈ പേരിലും മഡോണ ലൂയിസ് വെറോണിക്ക ചീക്കോനെ റിച്ചീ
സ്വദേശം അമേരിക്കൻ ഐക്യനാടുകൾ ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്.എ
സംഗീതശൈലി Dance-pop, synthpop, electronica, R&B, hip hop
തൊഴിലുകൾ Singer-songwriter, record producer, ചലച്ചിത്ര നിർമ്മാതാവ്, ചലച്ചിത്ര സം‌വിധായിക, musician, fashion designer, dancer, എഴുത്തുകാരി, അഭിനേത്രി
ഉപകരണം Vocals, ഗിറ്റാർ, percussion
സജീവമായ കാലയളവ് 1982–ഇന്നുവരെ
റെക്കോഡ് ലേബൽ വാർണർ ബ്രദേഴ്സ്., മാവെറിക്ക്, സയർ
വെബ്സൈറ്റ് മഡോണ . കോം


മഡോണ ലൂയിസ് ചിക്കോനെ റിച്ചീ (ജനനം: ഓഗസ്റ്റ് 16, 1958) അഥവാ മഡോണ ഒരു അമേരിക്കൻ ഡാൻസ്-പോപ്പ് ഗായികയാണ്. ഗാന രചയിതാവ് സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എഴുത്തുകാരി, ഫാ‍ഷൻ ചിഹ്നം എന്നീ നിലകളിലും മഡോണ അറിയപ്പെട്ടിട്ടുണ്ട്. ശക്തമായ സംഗീത വീഡിയോകൾക്കും രംഗ പ്രദർശനങ്ങൾക്കും രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ തന്റെ സംഗീത സൃഷ്ടികളിൽ ഉപയോഗിക്കുന്നതിനും മഡോണ പ്രശസ്തയാണ്.‍

2000-ൽ ഗിന്നസ് വേൾഡ് റെക്കോഡ്സ് മഡോണയെ വാണിജ്യപരമായി എക്കാലത്തെയും മികച്ച ശബ്ദാലേഖന കലാകാരി ആയി തിരഞ്ഞെടുത്തു. 2000-വരെ ലോകമെമ്പാടും മഡോണയുടെ 1200 ലക്ഷം ആൽബം വിറ്റഴിഞ്ഞിരുന്നു.[1] 2005-ൽ മഡോണയുടെ റെക്കാഡ് കമ്പനി മഡോണയുടെ 2000 ദശലക്ഷത്തോളം വിറ്റഴിഞ്ഞിട്ടുണ്ട് എന്ന് വെളിപ്പെടുത്തി.[2]. 2007 ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ്, ബിൽബോർഡ് മാസിക എന്നിവ അനുസരിച്ച് മഡോണയാണ് എക്കാലത്തെയും ഏറ്റവും ധനം സമ്പാദിക്കുന്ന ഗായിക.,[3] ഫോർബ്സ് മാസികയുടെ കണക്ക് അനുസരിച്ച് മഡോണയുടെ സമ്പത്ത് 325 ദശലക്ഷം ഡോളർ ആണ്. [4] ഏറ്റവും കൂടുതൽ പണം നേടിയ സംഗീത പര്യടനത്തിനുള്ള റെക്കോഡും മഡോണയ്ക്കാണ്. മഡോണയുടെ കൺഫഷൻസ് ടൂർ $200 ദശലക്ഷം ഡോളർ നേടി.[5]

അവലംബം[തിരുത്തുക]

  1. http://www.guinnessworldrecords.com/content_pages/record.asp?recordid=55387 Guinnessworldrecords.com
  2. http://www.guinnessworldrecords.com/content_pages/record.asp?recordid=55387 Guinnessworldrecords.com
  3. Queen of Pop Madonna crowned highest earning female singer on earth Daily Mail, 2006-09-28
  4. In Pictures: The Richest 20 Women In Entertainment, Forbes magazine
  5. Waddell, Ray. "Stones' Bigger Bang Is Top-Grossing Tour Of 2006", [[Billboard (magazine)|]], 14 December 2006


"http://ml.wikipedia.org/w/index.php?title=മഡോണ_(ഗായിക)&oldid=1715781" എന്ന താളിൽനിന്നു ശേഖരിച്ചത്