മഞ്ഞപ്പിടലി മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞപ്പിടലി മരംകൊത്തി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Picidae
ജനുസ്സ്: Picus
വർഗ്ഗം: P. chlorolophus
ശാസ്ത്രീയ നാമം
Picus chlorolophus
Vieillot, 1818

നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമുള്ള മഞ്ഞപ്പിടലി മരംകൊത്തിയുടെ (Small Yellow Naped Woodpecker) ശരീരത്തിന്റെ മുകൾ ഭാഗമെല്ലാം ഇരുണ്ട പച്ചനിറമാണ്. അടിവശം ഇളംതവിട്ട് നിറത്തിലും ഈ ഭാഗത്ത് നിരവധി വെള്ള കുത്തുകളും വലയങ്ങളും കാണാം. ചിറകിലെ വലിയ തൂവലുകളിൽ ചുവപ്പു നിറവും വെള്ളപൊട്ടുകളുമുണ്ട്. ചുവന്ന ഉച്ചിപ്പൂവ്, മഞ്ഞ നിറത്തിലുള്ള പിടലി, കറുത്ത വാൽ എന്നിവയൊക്കെ മഞ്ഞപ്പിടലി മരംകൊത്തിയുടെ പ്രത്യേകതയാണ്. ആൺ‌പക്ഷിക്ക് നെറ്റി മുതൽ ഉച്ചിപ്പൂ അടക്കം പിൻ‌കഴുത്ത് വരെ ചുവപ്പ് നിറമാണ്. കവിളിൽ ഒരു ചുവന്ന വര കാണാം. പിടയ്ക്ക് ഈ വരയില്ല. ഉറുമ്പുകളാണ് മഞ്ഞപ്പിടലി മരംകൊത്തിയുടെ ഇഷ്ടഭക്ഷണം.

"http://ml.wikipedia.org/w/index.php?title=മഞ്ഞപ്പിടലി_മരംകൊത്തി&oldid=1304031" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ