മഞ്ജൂ പിള്ള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു മലയാള സിനിമ-സീരിയൽ അഭിനേത്രിയാണ് മഞ്ജൂ പിള്ള. പ്രധാനമായും ഹാസ്യ-പ്രതിനായികാ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയാകർഷിച്ചിട്ടുള്ള മഞ്ജൂ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നാല് പെണ്ണുങ്ങൾ എന്ന ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു. മലയാള സിനിമാ-നാടക രംഗത്തെ പ്രമുഖനായിരുന്ന എസ്.പി. പിള്ളയുടെ ചെറുമകളാണ് മഞ്ജൂ പിള്ള.
സിനിമാ രംഗത്ത് [തിരുത്തുക]
| സിനിമ | വർഷം | കഥാപാത്രത്തിന്റെ പേര് |
|---|---|---|
| തേജാഭായി ആന്റ് ഫാമിലി | 2011 | രതി |
| മന്മദൻ അമ്പ് | 2010 | മഞ്ജൂ കുറുപ്പ് |
| നാല് പെണ്ണുങ്ങൾ | 2007 | ചിന്നു അമ്മ |
| രാവണപ്രഭു | 2001 | - |
| മിസ്റ്റർ ബട്ട്ലർ | 2000 | ആനന്ദം |
| ഇരട്ടക്കുട്ടികളുടെ അച്ഛൻ | 1997 | - |
| ജനാധിപത്യം | 1997 | മിസ്സിസ് തിരുമുല്പാട് |
| എസ്ക്യൂസ് മീ ഏതു കോളേജിലാ | 1996 | - |
| കാതിൽ ഒരു കിന്നാരം | 1995 | മഹേഷിന്റെ സഹോദരി |
| മഴയെത്തും മുൻപേ | 1995 | അഞ്ജന |
| തത്തമ്മേ പൂച്ച പൂച്ച | - | - |