മഞ്ജുൾ ഭാർഗവ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1974 ൽ ജനിച്ച് , ചുരുങ്ങിയ കാലം കൊണ്ട് ഗണിത ശാസ്ത്രത്തിലെ algebraic number സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭാശാലിയാണ് ഭാരതീയനായ ഈ ഗണിതശാസ്ത്രജ്ണൻ. 1996-ൽ ഹാർവാഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ൽ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെർമയുടെ അവസാന സിദ്ധാന്തം തെളിയിച്ച മഹാരഥനായ ആൻഡ്രൂ വെയിൽസ് ആയിരുന്നു മഞ്ജുൾ ഭാർഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വർഷങ്ങൾക്കിപ്പുറം താൻ കണ്ട ഗവേഷണ പ്രബന്ധങ്ങളിൽ കിടയറ്റതാണു മഞ്ജുൾ ഭാർഗ്ഗവയുടേതെന്നാണ് ആൻഡ്രൂ വെയിൽസ് അഭിപ്രായപ്പെട്ടത്.
1992 ൽ തന്റെ 18-ആം വയസ്സിൽ ന്യൂയോർക്ക് സ്റ്റേറ്റ് സയൻസ് ടാലന്റ് സെർച് ജേതാവ് എന്ന ബഹുമതിയിൽ തുടങ്ങി ഇക്കാലം വരെ ഒട്ടനവധി പുരസ്കാരങളും ഗണിതശാസ്ത്രത്തിൽ എണ്ണം പറഞ സ്ഥാപനങ്ങളിലെല്ലാം ഗവേഷകപദവിയോ അദ്ധ്യാപകപദവിയോ ഈ പ്രതിഭ സ്വന്തമാക്കി. തഞ്ചാവൂരിലെ ഷണ്മുഖാ ആർട്സ് സയൻസ് റ്റെക്നോളജി ആൻഡ് റിസർച് അക്കാദമി (എസ്.എ.എസ്.ടി.ആർ.എ.)യുടെ 10000 ഡോളറിന്റെ രാമാനുജൻ പ്രൈസ് മിഷിഗൻ സർവകലാശാലയിലെ പ്രൊഫസറായ കണ്ണൻ സവുന്ദരരാജനുമായി പങ്കിട്ടുകൊണ്ട് മഞ്ജുൾ ഭാർഗവ 2005 ൽ ഇന്ത്യയിൽ വാർത്താ പ്രാധാന്യം നേടി.
ഗണിതത്തോടൊപ്പം തബലയിലൂടെ സംഗീതത്തെയും സ്നേഹിക്കുന്ന ഇദ്ദേഹം ഉസ്താദ് സക്കീർ ഹുസ്സൈന്റെ കീഴിലാണു തബല അഭ്യസിച്ചത്.