മങ്കുത്തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മങ്കു തമ്പുരാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മങ്കുത്തമ്പുരാൻ
മങ്കുത്തമ്പുരാൻ
മരണം2011
ദേശീയത ഇന്ത്യ
തൊഴിൽസംഗീതജ്ഞ
അറിയപ്പെടുന്നത്കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ അധ്യക്ഷ

പ്രശസ്ത സംഗീതജ്ഞയും കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ അധ്യക്ഷയുമാണ്‌ മങ്കുത്തമ്പുരാൻ[1]. 1914-ൽ തൃപ്പൂണിത്തുറയിൽ ജനനം. മുരിയമംഗലത്തുമനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും തൃപ്പൂണിത്തുറ കോവിലകത്ത് മങ്കൂട്ടി തമ്പുരാൻറെയും മകളാണ്. ചൊവ്വര തീപ്പെട്ട മഹാരാജാവിന്റെ മരുമകളാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യ കൂടിയായിരുന്ന മങ്കു തമ്പുരാന്‌ 1972 ൽ സംഗീതജ്‌ഞയ്‌ക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ഫെലോഷിപ്പും സംഗീതസഭയുടെ സംഗീത ബഹുമതിയും ലഭിച്ചിട്ടുണ്ട്‌. മങ്കു തമ്പുരാൻ എട്ടാം വയസ്സിലാണ്‌ ചെമ്പൈയുടെ ശിഷ്യത്വം സ്വീകരിക്കുന്നത്‌.1939ൽ മദിരാശി റേഡിയോ നിലയത്തിനുവേണ്ടി കേരളത്തിൽ നിന്ന്‌ ആദ്യമായി തത്സമയ സംഗീതക്കച്ചേരി അവതരിപ്പിച്ച വ്യക്‌തി എന്ന പ്രത്യേകതയും അവർക്കുണ്ട്‌.1972ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നൽകി. 2011 ജൂലൈ 21ന് മൈസൂറിൽ വച്ച് അന്തരിച്ചു.പരേതനായ മാധവൻ നമ്പൂതിരിയാണ് ഭർത്താവ്. മകൾ : പരേതയായ സുലോചന

അവലംബം[തിരുത്തുക]

  1. http://www.asianetindia.com/news/manku-thampuran-cochin-royal-family-passes_285242.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മങ്കുത്തമ്പുരാൻ&oldid=3639894" എന്ന താളിൽനിന്ന് ശേഖരിച്ചത്