മഗധീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഗധീര

Theatrical poster
സംവിധാനം എസ്.എസ്. രാജമൗലി
നിർമ്മാണം അല്ലു അരവിന്ദ്
രചന Vijayendra Prasad
M. Ratnam
അഭിനേതാക്കൾ രാംചരൺ തേജാ
കാജൾ അഗർവാൾ
ശ്രീഹരി
ശരത് ബാബു
ദേവ് ഗിൽ
സംഗീതം M. M. Keeravani
Kalyani Malik
ഛായാഗ്രഹണം K.K. Senthil Kumar
ചിത്രസംയോജനം കോട്ടഗിരി വെങ്കടേശ്വര റാവു
വിതരണം ഗീത ആർട്സ്
റിലീസിങ് തീയതി 31 July 2009
രാജ്യം ഇന്ത്യ
ഭാഷ തെലുങ്ക്
ബജറ്റ് INR 40 crores
ബോക്സ് ഓഫീസ് INR 115 crores

എസ്സ് എസ്സ് രാജമൗലി സംവിധാനം ചെയ്ത് അല്ലു അരവിന്ദ് നിർമിച്ച് 2009ൽ തീയേറ്ററുകളിൽ എത്തിയ ചരിത്രാധിഷ്ഠിത ചലചിത്രമാണ് മഗധീര (തെലുങ്ക് : మగధీర ഇംഗ്ലീഷ്: Magadheera ). രാം ചരൺ തേജയും കാജൽ അഗർ‌വാളുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീഹരിയും ദേവ് ഗില്ലും മറ്റ് ചില പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. 40 കോടി രൂപമുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം തെലുങ്ക് ചലചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാണ്. മഗധീര ലോകം മുഴുവനുമായി ഏകദേശം 115 കോടി രൂപയോളം സമാഹരിച്ചു. ധീര ദി വാരിയർ എന്ന പെരിൽ ഈ ചിത്രം കേരളത്തിൽ പ്രദർശ്ശനത്തിനെത്തി.

പശ്ചാത്തലം[തിരുത്തുക]

പുനർജന്മ വിശ്വാസത്തിലധിഷ്ടിതമാണ് മഗധീരയുടെ കഥാപശ്ചാത്തലം.1604ൽ കൊല്ലപ്പെട്ട ഉദയഗഡിലെ രാജകുമാരിയായ മിത്രാനന്ദ ദേവിയും, പോരാളിയായ കാലഭൈരവനും, സേനാധിപതിയായ രൺദേവ് ബില്ലയും, മുഗൾരാജാവായ ഷേർഖാനും 400 കൊല്ലങ്ങൾക്ക് ശേഷം പുനർജ്ജനിക്കുന്നതായാണ് ചലചിത്രത്തിന്റെ ഇതിവൃത്തം. പൂർ‌വ്വജന്മത്തിൽ കൊഴിഞ്ഞുപോയ മിത്രാനന്ദയുടേയും ഭൈരവന്റേയും പ്രണയം പുനർജന്മത്തിൽ ഇന്ദുവിലൂടെയും ഹർഷയിലൂടെയും പൂർണ്ണമാകുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

നടൻ/നടി കഥാപാത്രം
രാം ചരൺ തേജ കാലഭൈരവൻ, ഹർഷ
ചിരഞ്ജീവി അതിഥി താരം
കാജൽ അഗർ‌വാൾ മിത്രവിന്ദാ ദേവി, ഇന്ദു
ശ്രീഹരി ഷേർഖാൻ, സോളമൻ
ദേവ് ഗിൽ രൺ ദേവ് ബില്ല, രഘുവീർ
ശരത് ബാബു ഉദയഗഡ് രാജാവ്

ചിത്രീകരണം[തിരുത്തുക]

ചിത്രത്തിന്റെ 90 ശതമാനവും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. മറ്റ് ഭാഗങ്ങൾ ഗുജറാത്ത്, രാജസ്ഥാൻ, റാൻ ഓഫ് കച്ച്, കർണ്ണാടകം എന്നിവിടങ്ങളിലായി പുരോഗമിച്ചു.

"http://ml.wikipedia.org/w/index.php?title=മഗധീര&oldid=1846250" എന്ന താളിൽനിന്നു ശേഖരിച്ചത്