ഭ്രൂണഹത്യ
| ബാസ് റിലീഫ് “കമ്പോഡിയ“യിലെ “ആങ്കോർ വാട്“ ൽ, c. 1150, ഗർഭിണിയുടെ ഉദരത്തിൽ ഉലക്ക കൊണ്ട് ഇടിച്ച് ഭ്രൂണഹത്യക്ക് പ്രേരിപ്പിക്കുന്ന പിശാചിനെ ചിത്രീകരിച്ചിരിക്കുന്നു. [1] | |
| ICD-10 | O04. |
| ICD-9 | 779.6 |
| അസുഖങ്ങളുടെ പട്ടിക | 4153 |
| മരുന്നുകൾ | 002912 |
| ഇ-മരുന്നുകൾ | article/252560 |
ഗർഭപാത്രത്തിൽ നിന്നും ഭ്രൂണം നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് ഭ്രൂണഹത്യ എന്ന് പറയുന്നത്. [2] ഗർഭകാലത്തുണ്ടാകുന്ന വൈദ്യശാസ്ത്രസംബന്ധമായ സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള പ്രേരണ മൂലമോ ഭ്രൂണഹത്യ സംഭവിക്കുന്നു. ഗർഭിണിയുടെ ജീവനോ, ആരോഗ്യസ്ഥിതിയോ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യുന്ന ഭ്രൂണഹത്യയെ ചികിത്സാപരമായ ഭ്രൂണഹത്യ എന്നും, മറ്റ് കാരണങ്ങൾക്കായി നടത്തുന്ന ഭ്രൂണഹത്യയെ പ്രേരിപ്പിക്കപ്പെട്ട ഭ്രൂണഹത്യ എന്നും പറയുന്നു. സാധാരണയായി ഭ്രൂണഹത്യ എന്ന വാക്ക് പുറമേ നിന്നുമുള്ള പ്രേരണ മൂലമുള്ള ഭ്രൂണഹത്യയെ സൂചിപ്പിക്കുമ്പോൾ, സ്വയം സംഭവിക്കുന്ന ഭ്രൂണഹത്യകൾ പൊതുവേ ഗർഭമലസൽ എന്ന പേരിൽ അറിയപ്പെടുന്നു.
ലോകമെമ്പാടും ഓരോ വർഷവും 42 ദശലക്ഷം ഭ്രൂണഹത്യകൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ 22 ദശലക്ഷം ഹത്യകൾ സുരക്ഷിതമായ സാഹചര്യങ്ങളിൽ നടക്കുമ്പോൾ മറ്റൊരു 20 ദശലക്ഷം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് സംഭവിക്കുന്നു. [3] സുരക്ഷിതമായ ഭ്രൂണഹത്യകളിൽ വളരെ അപൂർവ്വമായി മാത്രം ഗർഭിണിക്ക് മരണം സംഭവിക്കുമ്പോൾ, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഭ്രൂണഹത്യകൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും, 5 ദശലക്ഷം ഗർഭിണികൾക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും കാരണമാകുന്നു. [3] ലോകജനതയുടെ വെറും 40 ശതമാനത്തിനു മാത്രമേ ഗർഭധാരണ പരിമിതികൾക്കുള്ളിൽ ചികിത്സാപരമായോ അല്ലെങ്കിൽ പ്രേരിപ്പിക്കപ്പെട്ടതോ ആയ ഭ്രൂണഹത്യക്ക് സൌകര്യം ലഭിക്കുന്നുള്ളൂ. [4] എന്നാൽ ഭ്രൂണഹത്യക്കുള്ള സൌകര്യങ്ങളുടെ അപര്യാപ്തതമൂലം ഇതുവരെ ഭ്രൂണഹത്യാ നിരക്കിന് വ്യത്യാസമൊന്നും വന്നിട്ടില്ല. [4]
സുദീർഘമായ ചരിത്രമുള്ള ഭ്രൂണഹത്യ, പല മാർഗ്ഗങ്ങളുപയോഗിച്ച് നടത്തിവരുന്നു. ഗർഭച്ഛിദ്രൌഷധങ്ങൾ, ശാരീരികമായി പരുക്കേൽപ്പിക്കൽ, പാരമ്പര്യ രീതികളും മരുന്നുകളും എന്നിവ ചില മാർഗ്ഗങ്ങളാണ്. സമകാലിക വൈദ്യശാസ്ത്രം ശസ്ത്രക്രിയ പോലെയുള്ള പ്രതിവിധികൾ ഭ്രൂണഹത്യക്കയ് ഉപയോഗപ്പെടുത്തുന്നു. ഭ്രൂണഹത്യയെ സംബന്ധിച്ച നിയമവശങ്ങളുടെയും, സാംസ്കാരിക കാഴ്ച്ചപ്പാടുകളുടെയും വ്യാപ്തി ലോകമെമ്പാടും വ്യത്യസ്തമാണ്. പല ലോകരാജ്യങ്ങളിലും ഭ്രൂണഹത്യയെ സംബന്ധിച്ച വ്യക്തമായ ഭിന്നതകളും പൊതുതർക്കങ്ങളും ധാർമ്മികവും നിയമപരവുമായ പ്രശ്നനങ്ങളും നിലനിൽക്കുന്നു. കുടുംബാസൂത്രണത്തെക്കുറിച്ചുള്ള ബോധവൽകരണങ്ങളും ഗർഭനിരോധക മാർഗ്ഗങ്ങളും ഭ്രൂണഹത്യയുടെ നിരക്ക് താഴോട്ട് കൊണ്ടുവരാൻ സഹായിച്ച് ഘടകങ്ങളാണ്.[5]
അവലംബം[തിരുത്തുക]
- ↑ Potts, M. et al. "Thousand-year-old depictions of massage abortion," Journal of Family Planning and Reproductive Health Care, volume 33, p. 234 (2007): “at Angkor, the operator is a demon.” Also see Mould, R. Mould's Medical Anecdotes, p. 406 (CRC Press 1996).
- ↑ Gynaecology for Lawyers By Trevor Dutt, Margaret P. Matthews
- ↑ 3.0 3.1 Shah I, Ahman E (December 2009). "Unsafe abortion: global and regional incidence, trends, consequences, and challenges". J Obstet Gynaecol Can 31 (12): 1149–58. PMID 20085681.
- ↑ 4.0 4.1 Culwell, K. et al (July 2010). "Critical gaps in universal access to reproductive health: Contraception and prevention of unsafe abortion". International Journal of Gynecology & Obstetrics 110: S13–16. PMID 123455.
- ↑ Sedgh G, Henshaw SK, Singh S, Bankole A, Drescher J (September 2007). "Legal abortion worldwide: incidence and recent trends". Int Fam Plan Perspect 33 (3): 106–16. doi:10.1363/ifpp.33.106.07. PMID 17938093.