ഭോപ്പാല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഭോപ്പാല്‍ | |
| 23.25° N 77.42° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | മദ്ധ്യപ്രദേശ് |
| ഭരണസ്ഥാപനങ്ങള്‍ | കോര്‍പ്പറേഷന്‍ |
| മെയര്‍ | സുനില്‍ സൂദ് |
| വിസ്തീര്‍ണ്ണം | 308.14ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ | 1482718 |
| ജനസാന്ദ്രത | 4812/ച.കി.മീ |
| കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
462001 ++91 755 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകര്‍ഷണങ്ങള്‍ | |
മദ്ധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഭോപ്പാല്‍ (ഹിന്ദി: भोपाल IPA: [bʰoːpɑːl]). ഇന്‍ഡോര്‍ കഴിഞ്ഞാല്‍ മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഭോപാല്‍. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുമായ നിരവധി തടാകങ്ങള്‍ ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നതിനാല്‍ തടാകങ്ങളുടെ നഗരം എന്ന്‍ അറിയപ്പെടുന്നു.[1] 1984 ഡിസംബര്‍ 3-ന് യൂണിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയില്‍നിന്നും മീതൈല്‍ ഐസൊസൈനേറ്റ് എന്ന വിഷവാതകം ചോര്‍ന്നതിന്റെ ഫലമായി ഏകദേശം 20,000 ആളുകള്‍ മരണമടഞ്ഞ ഭോപാല്‍ ദുരന്തം, ലോകശ്രദ്ധ ഭോപാലിലേക്ക് തിരിച്ചുവിടാനിടയാക്കി.[2] ഇന്നും ആളുകള്‍ ഈ ദുരന്തത്തിന്റെ തിക്തഫലമനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
പര്‍മാര രാജാവായ ഭോജന്‍(1000-1055) ആണ് ഈ നഗരം സ്ഥാപിച്ചതെന്നും ആദ്യനാമം ഭോജ്‌പാല്‍ എന്നായിരുന്നുവെന്നും കരുതപ്പെടുന്നു.
[തിരുത്തുക] അവലംബം
- ↑ http://www.southasiabiz.com/2006/10/city_of_lakes_mosques_and_temp.html
- ↑ http://news.bbc.co.uk/2/hi/programmes/bhopal/4034829.stm
| ഭാരതത്തിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും തലസ്ഥാനങ്ങള്‍ |
|---|
|
അഗര്‍ത്തല • ഐസോള്‍ • ബെംഗളൂരു • ഭോപ്പാല്‍ • ഭുവനേശ്വര്‍ • ചണ്ഡിഗഡ് • ചെന്നൈ (മദ്രാസ്) • ദമന്‍ • ഡെറാഡൂണ്‍ • ഡെല്‍ഹി • ദിസ്പൂര്‍ • ഗാന്ധിനഗര്‍ • ഗങ്ങ്ടോക്ക് • ഹൈദരാബാദ് • ഇംഫാല്‍ • ഇറ്റാനഗര്‍ • ജയ്പൂര്‍ • ജമ്മു • കവരത്തി • കോഹിമ • കൊല്‍ക്കൊത്ത (കല്‍ക്കട്ട) • ലഖ്നൗ • മുംബൈ (ബോംബെ) • പനജി • പാറ്റ്ന • പുതുച്ചേരി (പോണ്ടിച്ചേരി) • പോര്‍ട്ട് ബ്ലെയര്‍ • റായ്പൂര്‍ • റാഞ്ചി • ഷില്ലോങ്ങ് • ഷിംല • സില്‍വാസ്സ • ശ്രീനഗര്‍ • തിരുവനന്തപുരം (ട്രിവാന്‍ഡ്രം) |
|
|||||

