ഭൂമിക ചാവ്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിക ചാവ്‌ല
ജനനം രചന
1978 ഓഗസ്റ്റ് 21 (1978-08-21) (വയസ് 33)
ന്യൂ ഡെൽഹി, ഇന്ത്യ
മറ്റ് പേരുകൾ ഗുഡിയ
ഭൂമിക
ഭൂമി
ഉദ്യോഗം അഭിനേത്രി
സജീവം 2000 - ഇതുവരെ
ജീവിത പങ്കാളി ഭരത് ടാകൂർ (2007 - ഇതുവർ)
വെബ് ഇടം
http://www.bhoomikachawla.info/


ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഭൂമിക ചാവ്‌ല (തെലുങ്ക്: భూమిక చావ్లా , Tamil: பூமிகா சாவ்லா, ഹിന്ദി:भूमिका चावला, ഉർദു: بھُومِکا چاولا) ജനനം: 21 ഓഗസ്റ്റ് 1978 ) ഭൂമികയുടെ ജനന നാമം രചന എന്നാണ്. ഗുഡിയ എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ആ‍ദ്യ ജീവിതം

ഭൂമിക ജനിച്ചത് ന്യൂ ഡെൽഹിയിലാണ്. സ്കൂൾ ജീവിതം കഴിഞ്ഞത് ഡെൽഹിയിൽ തന്നെയാണ്. 1997 ൽ ഭൂമിക മുംബൈയിലേക്ക് മാറി. അതിനു ശേഷം തന്റെ തൊഴിൽ ചലച്ചിത്രമേഖലയിലാക്കുകയായിരു‍ന്നു.

[തിരുത്തുക] ഔദ്യോഗികജീവിതം

ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ തെലുങ്ക് ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.[1]

ബോളിവുഡ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറീച്ച ചിത്രം 2003 ൽ ഇറങ്ങിയ സൽമാൻ ഖാൻ നായകനായ തെരെ നാം എന്ന ചിത്രമാണ്. ഈ ചിത്രം ഒരു വിജയമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച പുതുമുഖനടിക്കുള്ള സീ സിനി അവാർഡ് ലഭിച്ചു.[2]

2008 ൽ ഗുർദാസ് മാൻ എന്ന നടനോടൊപ്പം പഞ്ചാബി ചിത്രമായ യാരിയാൻ എന്ന ചിത്രത്തിലും അഭിനയിച്ചു.

ഭൂമിക വിവാഹം ചെയ്തിരിക്കുന്നത് ഭരത് ടാക്കൂർ എന്ന യോഗ അദ്ധ്യാപകനേയാണ്. ഒക്ടോബർ 21, 2007 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.[3]

[തിരുത്തുക] പുരസ്കാരങ്ങൾ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഭൂമിക_ചാവ്‌ല&oldid=1186820" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ