ഭൂപ്രദേശ സൂചിക
ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ദേശ സൂചിക, ഭൂപ്രദേശ സൂചിക അല്ലെങ്കിൽ ഭൂമിശാസ്ത്ര സൂചിക എന്നു പറയുന്നത്.[1]
മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങൾക്കാണ് പ്രദേശത്തിൻറെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്.
ഉള്ളടക്കം |
നിയമ പരിരക്ഷ [തിരുത്തുക]
ലോക വ്യാപാര സംഘടനയിൽ (WTO) അംഗമെന്ന നിലയ്ല് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഭൂമിശാസ്ത്ര സൂചകം പ്രാബല്യത്തിൽ വന്നത് 2003 സെപ്റ്റംബറിലാണ്.
പാരീസ് അന്താരാഷ്ട്ര സമ്മേളനത്തിൽ അംഗീകരിച്ച ഭൗതികസ്വത്തവകാശ നിയമത്തിന്റെ (intellectual property) ആർട്ടിക്കിൾ 1 (2)ഉം 10ഉം അനുസരിച്ചുള്ള അന്താരാഷ്ട്ര പരിഗണനയും സംരക്ഷണവും ഈ നിയമത്തിൽ വാഗ്ദാനാം ചെയ്യുന്നു. കൂടാതെ ഉറുഗ്വേ റൗണ്ടിൽ (Uruguay Round) അവതരിപ്പിച്ച ഗാട്ട് ഭേദഗതിപ്രകാരവും വ്യാപാരസംബന്ധിയായ നിയമപരിരക്ഷയുടെ വകുപ്പിൽപ്പെട്ട സംരക്ഷണവും ദേശസൂചികാനിയമം ഉറപ്പുതരുന്നു.[2]
ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ച ഉൽപ്പന്നങ്ങൾ [തിരുത്തുക]
മേയ് 2012 വരെ ഇന്ത്യയിൽ ഏകദേശം 164 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും, നവര അരിയും പാലക്കാടൻ മട്ടയും ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു.[3]
ദേശസൂചിക പട്ടികയിലെ കേരളീയ ഉൽപ്പന്നങ്ങൾ [തിരുത്തുക]
ആറന്മുളക്കണ്ണാടിയുടെ പെരുമ പിൻപറ്റി കേരളത്തിൽനിന്നുള്ള 19 ഓളം ഉൽപ്പന്നങ്ങൾക്ക് ഇതുവരെയായി ഭൂമിശാസ്ത്രസൂചികാ പദവി (GI Tag) ലഭ്യമായിട്ടുണ്ട്.[4]
അവ താഴെ പറയുന്നവയാണ് :[5]
- ആറന്മുള കണ്ണാടി
- ആലപ്പുഴ കയർ
- നവര അരി
- പാലക്കാടൻ മട്ട
- മലബാർ കുരുമുളക്
- ആലപ്പുഴ പച്ച ഏലം
- പാലക്കാട് മദ്ദളം
- കൈതയോല കരകൌശല ഉല്പ്പന്നങ്ങള്
- വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽപ്പന്നങ്ങൾ
- പൊക്കാളി അരി
- വാഴക്കുളം കൈതച്ചക്ക
- കണ്ണൂർ വീട്ടുപകരണങ്ങൾ
- ബാലരാമപുരം സാരിയും കോട്ടൺ തുണികളും
- കാസർഗോഡ് സാരികൾ
- കുത്തമ്പുള്ളി സാരികൾ
- മദ്ധ്യതിരുവിതാംകൂർ ശർക്കര
- വയനാട് ജീരകശാല അരി
- വയനാട് ഗന്ധകശാല അരി
- പയ്യന്നൂർ പവിത്രമോതിരം
ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ [തിരുത്തുക]
ആറന്മുള കണ്ണാടി [തിരുത്തുക]
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക.
ആലപ്പുഴ കയർ [തിരുത്തുക]
ആലപ്പുഴ ജില്ലയിലെ തനതു കയർ തൊഴിലാളികൾ പ്രാദേശിക കൈത്തഴക്കത്താലും സംസ്കരണ രീതിയിലും നെയ്തെടുക്കുന്ന കയറും കയറുൽപ്പന്നങ്ങള്ക്കുമാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. നിറത്തിലും ഗുണത്തിലും നെയ്ത്ത് രീതിയിലും സവിശേഷമായ തനതു പ്രത്യേകത നിലനിർത്തുന്ന ആലപ്പുഴ കയർ ഉൽപ്പന്നങ്ങൾ ലോകപ്രസിദ്ധമാണ്.[6]
മലബാർ കുരുമുളക് [തിരുത്തുക]
കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. മലബാർ ഭൂവിഭാഗങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന സവിശേഷമായ കുരുമുളകുകളെയാന് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടിള്ളത്
നെല്ലിനങ്ങൾ [തിരുത്തുക]
നവര നെല്ല് [തിരുത്തുക]
രാസവളങ്ങളൊന്നും ഉപയോഗിക്കാതെ തികച്ചും ജൈവകൃഷി രീതിയിൽ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളിൽ പെട്ട ഒരു നെല്ലാണ് നവര നെല്ല്.[7] ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് കൊണ്ട് പല രോഗങ്ങളും മാറ്റാൻ സാധിക്കും. വാതത്തിന് നവരനെല്ലാണ് അവസാന മാർഗ്ഗം. രോഗശമന ആവശ്യഹ്ത്തിന് ഇത് കിഴിയാക്കി ശരീരഭാഗങ്ങളിൽ ഉപയോഗിക്കുന്നു ഇതിനെ ഞവരക്കിഴി എനാണ് പറയുന്നത്.[8]
നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതൽ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളിൽ നവര ഗോതമ്പ്, തെന, ചോളാണ്ടി എന്നിവയ്ക്കും ചേർത്തിരിക്കുന്നു.[9]
കർക്കിടക മാസത്തിലെ പ്രധാന ആകർഷണമാണ് ഞവര. യൌവ്വനം നിലനിർത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂർവ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈയിനം നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു.[10]
ഗന്ധകശാല [തിരുത്തുക]
വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത സുഗന്ധ നെല്ലിനമാണ് ഗന്ധകശാല. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന ദേശീയ കാർഷിക നവീകരണ പദ്ധതിയുടെ ഭാഗമായി ഈ നെല്ലിനത്തിന് കേന്ദ്രസർക്കാറിന്റെ ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുണ്ട്.[11]
ജീരകശാല [തിരുത്തുക]
വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന മറ്റൊരു പരമ്പരാഗത സുഗന്ധ നെല്ലിനമാണ് ജീരകശാല.
വാഴക്കുളം കൈതച്ചക്ക [തിരുത്തുക]
എറണാകുളം ജില്ലയിൽ വാഴക്കുളം പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന കൈതച്ചക്കയുടെ പ്രത്യേകത കണക്കിലെടുത്ത് 2009 ൽ വാഴക്കുളം കൈതച്ചക്ക എന്ന പേരിൽ ഭൗമ സൂചികയായി അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഇതര ഉല്പന്നങ്ങൾ [തിരുത്തുക]
ഭൂമിശാസ്ത്രസൂചിക ലഭിച്ചിട്ടുള്ള മറ്റു ചില ഇന്ത്യൻ ഉൽപ്പന്നങ്ങൾ:
മീററ്റ് കത്രിക [തിരുത്തുക]
പുനർനിർമ്മിച്ച ഉരുക്കുകൊണ്ട് ഉണ്ടാക്കുന്നതും വസ്ത്രനിർമ്മാണത്തിനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമായ മീററ്റ് കത്രികകൾക്കു് 2013 ജനുവരിയിൽ ഭൂമിശാസ്ത്രസൂചികയ്ക്കുള്ള അംഗീകാരം ലഭിച്ചു. ചെറുകിട വ്യവസായങ്ങൾ ഉല്പാദിപ്പിക്കുന്ന ഒരു തൊഴിലുപകരണത്തിനു് ഇത്തരത്തിൽ ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണു് ഇതു്[12]. മുന്നൂറിലധികം വർഷമായി മീററ്റിലെ വിദഗ്ദകൈത്തൊഴിലുകാർ തുടർന്നുവരുന്ന ഈ വ്യവസായത്തിലൂടെ 250-ലധികം യൂണിറ്റുകളിലായി 70,000ത്തിൽ അധികം ആളുകൾക്കു് നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കുന്നുണ്ടു്.
അവലംബം [തിരുത്തുക]
- ↑ Geographical Indications of Goods are defined as that aspect of industrial property which refer to the geographical indication referring to a country or to a place situated therein as being the country or place of origin of that product. Typically, such a name conveys an assurance of quality and distinctiveness which is essentially attributable to the fact of its origin in that defined geographical locality, region or country.
- ↑ Under Articles 1 (2) and 10 of the Paris Convention for the Protection of Industrial Property, geographical indications are covered as an element of IPRs. They are also covered under Articles 22 to 24 of the Trade Related Aspects of Intellectual Property Rights (TRIPS) Agreement, which was part of the Agreements concluding the Uruguay Round of GATT negotiations. http://www.ipindia.nic.in/girindia
- ↑ http://www.ipindia.nic.in/girindia/treasures_protected/registered_GI_19July2011.pdf
- ↑ REGISTRATION DETAILS OF G.I APPLICATIONS 2003 – 19th July 2011 http://www.ipindia.nic.in/girindia/
- ↑ REGISTRATION DETAILS OF G.I APPLICATIONS 2003 – 19th July 2011 http://www.ipindia.nic.in/girindia/
- ↑ http://www.accds.org/alleppey-coir-gi.html
- ↑ http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29
- ↑ http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29
- ↑ http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29
- ↑ http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29
- ↑ ജീരകശാല, ഗന്ധകശാലാ നെല്ലിനങ്ങൾക്ക് കേന്ദ്ര ഭൂപ്രദേശ സൂചക രജിസ്‌ട്രേഷൻ-മാതൃഭൂമി
- ↑ Meerut scissors make the cut for GI tag
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
http://www.ipindia.nic.in/girindia http://www.thehindu.com/todays-paper/tp-national/meerut-scissors-make-the-cut-for-gi-tag/article4292580.ece