ഭൂട്ടാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആപ്തവാക്യം: ഒരു ദേശം ഒരേ ജനത | |
| ദേശീയ ഗാനം: ഡ്രൂക് സേന്തേന്‍.. | |
![]() |
|
| തലസ്ഥാനം | തിംഫു |
| രാഷ്ട്രഭാഷ | ദ്സോങ്ക |
| ഗവണ്‍മന്റ്
രാജാവ്
പ്രധാനമന്ത്രി |
രാജവാഴ്ച ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് ല്യോണ്‍പോ സാംഗ്യേ ങെടുപ് |
| രൂപീകരണം | 1907 |
| വിസ്തീര്‍ണ്ണം |
47,500ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ • ജനസാന്ദ്രത |
734,340(2003) 45/ച.കി.മീ |
| നാണയം | ങള്‍ട്രം (BTN) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC +6 |
| ഇന്റര്‍നെറ്റ് സൂചിക | .bt |
| ടെലിഫോണ്‍ കോഡ് | +975 |
ഭൂട്ടാന്‍ (Bhutan) തെക്കെനേഷ്യയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ്. ഹിമാലയന്‍ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പര്‍വ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങള്‍ പരിമിതമാണ്. ടിബറ്റന്‍ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരില്‍ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവണ്‍മെന്റിന്റെ കര്‍ശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂര്‍ണ്ണ രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. തിംഫു ആണ് തലസ്ഥാനം.
[തിരുത്തുക] ചരിത്രം
ഭൂട്ടാന്‍റെ ആദ്യകാലചരിത്രത്തെക്കൂറിച്ച് അധികമൊന്നും അറിഞ്ഞുകൂടാ. ക്രിസ്തുവിനു 2000 വര്‍ഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാന്‍കാരുടെ പൂര്‍വികര്‍ എന്നാണു വിശ്വാസം. 1772-ല്‍ ഭൂട്ടാന്‍ സൈന്യം കൂച്ച് ബസാര്‍ (ഇപ്പോള്‍ പശ്ചിമബംഗാളില്‍ സ്ഥലം)ആക്രമിച്ചു കീഴടക്കി. സ്ഥാനഫ്രഷ്ടനായ കൂച്ച് ബസാര്‍ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി.
[തിരുത്തുക] ഭൂമിശാസ്ത്രം
ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നേപ്പാള്‍|നേപ്പാളിനു വളരെയടുത്ത് കിഴക്കു ഭാഗത്താണ് ഭൂട്ടാന്‍റെ സ്ഥാനം. സിക്കിമും പശ്ചിമബംഗാളിന്റെ വടക്കേ അറ്റവുമാണ് ഭൂട്ടാനെ നേപ്പാളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. തെക്കു ഭാഗത്ത് പശ്ചിമബംഗാളും അസമും അരുണാചല്‍ പ്രദേശുമാണ് അതിര്‍ത്തികള്‍. ടിബറ്റാണ് ഭൂട്ടാന്‍റെ വടക്കുഭാഗത്ത്.
ഭൂമിശാസ്ത്രപരമായി ഭൂട്ടാനെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
