ഭൂഖണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭൂഖണ്ഡങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Animated, colour-coded map showing the various continents. Depending on the convention and model, some continents may be consolidated or subdivided: for example, Eurasia is often subdivided into Europe and Asia (red shades), while North and South America are sometimes reckoned as one American continent (green shades).

ഭൂമിയിലെ അതിബൃഹത്തായ ഭൂവിഭാഗങ്ങളെ ഭൂഖണ്ഡം അല്ലെങ്കിൽ വൻകര എന്ന് പറയുന്നു.ഭൂഖണ്ഡങ്ങളെ വിഭജിക്കുന്നതിന് ഒരു കർക്കശമായ നിയമം ഇല്ല. മറിച്ച് നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത്. ഏഴ് ഭൂവിഭാഗങ്ങളാണ് ഭൂഖണ്ഡങ്ങളായി പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അവ (വലിപ്പക്രമത്തിൽ) ഏഷ്യ , ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നിവയാണ്. ഈ ഏഴു ഭൂഖണ്ഡങ്ങളും പണ്ട് ഒറ്റൊരു ഭൂഖണ്ഡമാണെന്നും അത് വേർപ്പെട്ടാണ് ഇപ്പോഴുള്ള ഏഴു ഭൂഖണ്ഡങ്ങളും ഉണ്ടായത് എന്നാണ് അറിയപ്പെടുന്നത്. പണ്ടുണ്ടായ ഒരൊറ്റ ഭൂഖണ്ഡത്തിന്റെ പേര് പാൻജിയ എന്ന് അറിയപ്പെടുന്നു

ഭൂഖണ്ഡങ്ങളുടെ ചലനം, കൂട്ടിമുട്ടൽ, വിഭജനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് പ്ലേറ്റ് റ്റെക്റ്റോണിക്സ്. മുൻപ് ഇത് ഭൂഖണ്ഡാന്തര ചലനം (continental drift) എന്ന് അറിയപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ഭൂഖണ്ഡം&oldid=3822797" എന്ന താളിൽനിന്ന് ശേഖരിച്ചത്