ഭീംബട്ക ശിലാഗൃഹങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭീംബട്കയിലെ ശിലാഗൃഹങ്ങള്‍*
യുനെസ്കോ ലോക പൈതൃക സ്മാരകം

ഭീംബട്കയിലെ ഗുഹാചിത്രങ്ങള്‍
രാജ്യം കക്ഷി Flag of India.svg ഇന്ത്യ
തരം സാംസ്കാരികം
മാനദണ്ഡം (iii)(v)
അവലംബം 925
മേഖല തെക്കേ ഏഷ്യ
Inscription History
Inscription 2003  (27th Session)
* Name as inscribed on World Heritage List.
Region as classified by UNESCO.

അക്ഷാംശവും രേഖാംശവും: 22°55′40″N 77°35′00″E / 22.92778, 77.583333

ഇന്ത്യയിലെ പുരാവസ്തു സ്ഥലവും ലോക പൈതൃക സ്ഥലവുമാണ് മദ്ധ്യപ്രദേശിലെ റൈസന്‍ ജില്ലയിലുള്ള ഭീംബട്ക ശിലാഗൃഹങ്ങള്‍. ഇന്ത്യയില്‍ മനുഷ്യവാസത്തിന്റെ ഏറ്റവും പുരാതന അവശിഷ്ടങ്ങള്‍ കാണുന്നത് ഭീംബട്കയിലാണ്; ഇവിടത്തെ ശിലായുഗ ഗുഹാചിത്രങ്ങള്‍ക്ക് ഏകദേശം 9,000 വര്‍ഷം പഴക്കമുണ്ട്.

ഈ സ്ഥലത്തിന് പേരുലഭിച്ചത് ഭീംബട്കയ്ക്ക് പാണ്ഠവരില്‍ ഒരാളായ ഭീമനുമായി ഉണ്ടെന്ന് വിശ്വസിക്കുന്ന പൗരാണിക ബന്ധത്തില്‍ നിന്നാണ്.

[തിരുത്തുക] സ്ഥാനം

ഭീംബട്കയിലെ (ഭീം ബൈതകയിലെ) ശിലാഗൃഹങ്ങള്‍ മദ്ധ്യപ്രദേശിലെ റൈസന്‍ ജില്ലയിലാണ്. ഭോപ്പാലിന് 45 കിലോമീറ്റര്‍ തെക്കായി, വിന്ധ്യാചല നിരകളുടെ തെക്കേ അറ്റത്താണ് ഭീംബട്ക. ചില ശിലാഗൃഹങ്ങള്‍ സത്പുര മലനിരകളിലാണ്. ഈ പ്രദേശം നിബിഢവനഭൂമിയും വര്‍ഷം മുഴുവന്‍ ജലം ലഭിക്കുന്ന ജലസ്രോതസ്സുകളുള്ളതുകൊണ്ട് ധാരാളമായി പ്രകൃതിവിഭവങ്ങള്‍ ഉള്ളതുമാണ്, പ്രകൃതിദത്തമായ ഗുഹകളും വനങ്ങളും സസ്യമൃഗാദികളുമുള്ള ഈ പ്രദേശം ആസ്ത്രേലിയയിലെ കകടു ദേശീയോദ്യാനം, കലഹാരി മരുഭൂമിയിലെ കാട്ടുമനുഷ്യരുടെ ഗുഹാചിത്രങ്ങള്‍, ഫ്രാന്‍സിലെ അപ്പര്‍ പാലിയോലിഥിക് കാലത്തെ ലസ്കാ ഗുഹാചിത്രങ്ങള്‍ എന്നിവയുമായി ഗണ്യമായ സാമ്യം കാണിക്കുന്നു.

[തിരുത്തുക] അവലംബം

  • Madhya Pradesh A to Z, Madhya Pradesh State Tourism Development Corporation, Cross Section Publications Pvt. Ltd., New Delhi 1994

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം