ഭാഷാവിലാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള ഉടമസ്ഥനായും,പത്രാധിപരായും പ്രസിദ്ധീകരിയ്ക്കപ്പെട്ട ഒരു മാസികയാണ് ഭാഷാവിലാസം ശ്രീമൂലം തിരുനാളിന്റെ അൻപത്തിരണ്ടാമത്തെ ജന്മദിനത്തിൽ 1909 സെപ്റ്റംബർ 23 നാണ് മാസിക പ്രസാധനം തുടങ്ങിയത്.[1]

കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു ഭാഷാവിലാസത്തിന്റെ രക്ഷാധികാരി. സി.എൻ.അനന്തരാമയ്യ ശാസ്ത്രി,സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, ഇ.സുബ്രഹ്മണ്യയ്യർ, വള്ളൂർ കെ.ഗോവിന്ദപ്പിള്ള, കെ.ചിദംബര വാദ്ധ്യാർ, എന്നിവരായിരുന്നു പ്രധാനമായി ഇതിനു പിന്നിൽ പ്രവർത്തിച്ചത്. പ്രധാനമായും ഒരു പഠനസഹായി എന്ന നിലയിലാണ് ഭാഷാവിലാസത്തെ വിലയിരുത്തിയിരുന്നത്.

വിരവൊടുവിജയിച്ചിടട്ടെ ' ഭാഷാവിലാസം',
നരവരനുടെ കാരുണ്യത്തിനാലത്തലെന്യെ"

(കേരളവർമ്മയുടെ മംഗളാശംസ ഭാഷാവിലാസത്തിന്റെ ആദ്യലക്കത്തിൽ ചേർത്തത്)


അവലംബം[തിരുത്തുക]

  1. പത്രചരിത്രത്തിലെ ഓർമ്മച്ചിത്രങ്ങൾ-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് -2006 പേജ് .75
"https://ml.wikipedia.org/w/index.php?title=ഭാഷാവിലാസം&oldid=1881354" എന്ന താളിൽനിന്ന് ശേഖരിച്ചത്