ഭാരതീയ ജനസംഘം
രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) എന്ന സാമുദായിക സംഘടനയുടെ രാഷ്ട്രീയമുഖമായി 1951 മുതൽ 1977 വരെ നിലനിന്ന ഇന്ത്യൻ രാഷ്ട്രീയ കക്ഷിയാണ് ഭാരതീയ ജനസംഘം (ഭാരതീയ ജനസംഘ് എന്ന് ഹിന്ദിയിൽ. ഇലക്ഷൻ കമ്മീഷൻ ചുരുക്ക രൂപം BJS).
1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജി യുടെ നേതൃത്വത്തിൽ സ്ഥാപിതമായി. ദീനദയാൽ ഉപാദ്ധ്യായ യായിരുന്നു ഏറ്റവും പ്രമുഖനായ നേതാവ്. നാനാജി ദേശ്മുഖ് , അടൽ ബിഹാരി വാജപേയി, ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയവർ ഈ കക്ഷിയുടെ നേതാക്കളായിരുന്നു.
ഉള്ളടക്കം |
ജനതാ പാർട്ടി[തിരുത്തുക]
അടിയന്തരാവസ്ഥാനന്തരം 1977-ലെ തെരഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ജനാധിപത്യ പുനഃസ്ഥാപനം നടത്തുന്നതിനായി ലോകനായക ജയപ്രകാശ നാരായണന്റെ നിർദേശപ്രകാരം, ഭാരതീയ ജനസംഘം ഇതര പ്രതിപക്ഷ കക്ഷികളായ സോഷ്യലിസ്റ്റ് പാർട്ടി , ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന), ഭാരതീയ ലോക ദളം എന്നിവയുമായി ചേർന്ന് ജനതാ പാർട്ടിയായി മാറി. അടല വിഹാരി വാജപേയി, ലാൽ കൃഷ്ണ അദ്വാനി എന്നിവർ ജനതാ പാർട്ടി സർക്കാരിൽ മന്ത്രിമാരായി.
ഭാരതീയ ജനതാ പാർട്ടി[തിരുത്തുക]
മുൻ ജനസംഘംനേതാക്കൾ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധം തുടർന്നത് ജനതാ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായിമാറി.
ജനതാ ഭരണത്തിന്റെ തകരച്ചയ്ക്ക് ശേഷം മുൻ ജനസംഘം നേതാക്കൾ അടല വിഹാരി വാജപേയി, ലാൽ കൃഷ്ണ അദ്വാനി എന്നിവരുടെ നേതൃത്വത്തിൽ 1980-ൽ ഭാരതീയ ജനതാ പാർട്ടി രൂപവൽക്കരിച്ചു.
പ്രത്യയ ശാസ്ത്രം[തിരുത്തുക]
ശ്യാമ പ്രസാദ് മുഖർജി യുടെ ഏകാത്മക മാനവവാദമായിരുന്നു ഭാരതീയ ജനസംഘത്തിന്റെ പ്രത്യയ ശാസ്ത്രം. ഭാരതീയ ജനതാ പാർട്ടിയായപ്പോൾ അതു ഗാന്ധിയൻ സോഷ്യലിസം ആയിമാറി.