ഭാരതിദാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭാരതീദാസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതിദാസൻ
“പുരട്ച്ചി കവിഞ്ജർ” (വിപ്ലവ കവി)
“പുരട്ച്ചി കവിഞ്ജർ” (വിപ്ലവ കവി)
തൊഴിൽഅദ്ധ്യാപകൻ, കവി, ആക്ടിവിസ്റ്റ്
ദേശീയതഇന്ത്യൻ
Periodശുദ്ധ തമിഴ് പ്രസ്ഥാനം
പങ്കാളിപഴനി അമ്മാൾ
കയ്യൊപ്പ്

ഇരുപതാം നൂറ്റാണ്ടിലെ തമിഴ് കവികളിൽ സുബ്രഹ്മണ്യഭാരതി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തൻ പുരട്ചികവി (വിപ്ലവകവി) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാരതീദാസൻ(ഏപ്രിൽ 29, 1891 - ഏപ്രിൽ 21, 1964) ആണ്. പെരിയാർ രാമസാമിയാണ് ഇദ്ദേഹത്തെ ആദ്യം ഇങ്ങനെ വിളിച്ചത്. കനകസുബ്ബുരത്തിനം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ നാമം. 1970 ൽ മരണാനന്തരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1891 ഏപ്രിൽ 29-ന് പോണ്ടിച്ചേരിയിൽ‍ ജനിച്ചു. യതാർത്ഥ പേര് സുബ്ബരത്തിനം. സുബ്രമണ്യഭാരതിയുടെ അനുയായിയായിട്ടാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ പോണ്ടിച്ചേരിയിൽ താമസിച്ചിരുന്ന സുബ്രഹ്മണ്യഭാരതിയുമായി അടുത്തിടപഴകിയ കനകസുബ്ബുരത്തിനം അദ്ദേഹത്തിന്റെ സ്നേഹവും അഭിനന്ദനവും പിടിച്ചുപറ്റി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഭാരതീദാസൻ എന്ന തൂലികാനാമം സ്വീകരിച്ചു. രാഷ്ട്രീയകക്ഷികളുമായി ബന്ധം പുലർത്തുകയും തമിഴധ്യാപകനായും ആനുകാലികങ്ങളുടെ പത്രാധിപരായും പ്രവർത്തിക്കുകയും ചെയ്തു. തമിഴ് സിനിമയ്ക്കും അദ്ദേഹം ഗണ്യമായ സംഭാവനകൾ നല്കി. എന്നാലും വിപ്ളവകവി എന്ന നിലയ്ക്കാണ് ജനങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. ഭാരതീദാസന്റെ ചില കവിതകൾക്ക് ലയമാധുരിയുണ്ടെങ്കിലും ഭൂരിപക്ഷവും ആവേശോജ്ജ്വലങ്ങളാണ്. സുബ്രഹ്മണ്യഭാരതിയുടേയും ഭാരതീദാസന്റേയും കവിതകൾ തമിഴ് സാഹിത്യത്തിൽ കാല്പനിക കവിതയുടെ യുഗത്തിന് അടിസ്ഥാനമിട്ടു.[1] ഭാരതീദാസന്റെ കവിതകൾ ദേശീയബോധം വളർത്തുന്നവയും അസമത്വത്തെയും അനീതിയേയും എതിർക്കുന്നവയും ആയിരുന്നു.

1954-ൽ പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1964-ൽ അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • തമിഴച്ചി കതൈ
  • ശ്രീമയിലം സുപ്രമണിയർ സ്തുതിയമുദ്
  • സജ്ഞീവി പരി‍വിവതത്തിൻ സാറൽ
  • എതിർ പാരാത മുത്തം
  • കാതൽ നിനൈവുകൾ
  • നല്ല തീർപ്പു
  • അളഗിൻ സിരിപ്പു
  • കുടുംബ വിളക്ക്
  • പാണ്ഡ്യൻ പരിസു
  • ഇരുണ്ട വീട്
  • തമിഴ് ഇലക്കിയം
  • അമൈദി - ഊമൈ
  • സൗമ്യൻ
  • കവിജ്ഞർ പേസുകിറാർ
  • കാതലാ കടമയാ
  • ഹിന്ദി എതിർപ്പു പാടൽകൾ
  • കണ്ണഗി പുരട്ചി കാപ്പിയം
  • മണിമേഖലൈ വെൺപാ
  • പന്മണിത്തിരൈ
  • തേനരുവി ഇസൈ പാടൽഗൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1970-ൽ ഭാരതീദാസന് നാടകത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മരണാനന്തരബഹുമതിയായി നൽകി.
  • ഗോൾഡൻ പാരറ്റ് പ്രൈസ്

അവലംബം[തിരുത്തുക]

  1. "തമിഴ് സാഹിത്യം". സർവ്വവിജ്ഞാനകോശം. Retrieved 12 മെയ് 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാരതിദാസൻ&oldid=3639676" എന്ന താളിൽനിന്ന് ശേഖരിച്ചത്