ഭാരതി എയർടെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതി എയർടെൽ ക്ലിപ്തം
Bharti Airtel Limited
Airtel Logo This file is a candidate for speedy deletion. It may be deleted after Friday, November 26, 2010.
തരം Public, Listed on BSE
സ്ഥാപിക്കപ്പെട്ടത് 1985
ആസ്ഥാനം ഇന്ത്യ New Delhi, India
പ്രധാന ആളുകൾ സുനിൽ മിത്തൽ (Chairman and CEO)
വ്യവസായം Telecommunication
Products Mobile and Fixed-Line Telecommunication operator
വരുമാനം $6 Billion
വെബ്‌സൈറ്റ് Airtel

ഭാരതത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കളാണ് ഭാരതി എയർടെൽ ക്ലിപ്തം (ഇംഗ്ലീഷ്: Bharti Airtel Limited). എയർടെൽ എന്ന നാമത്തിലാണ് ഇവരുടെ സേവനങ്ങൾ നൽകപ്പെടുന്നതും അറിയപ്പെടുന്നതും. കേരളത്തിൽ മൂന്നാമത്തെ സ്വകാര്യ ടെലികോം സേവന ദാതാവായാണെത്തിയ ഈ കമ്പനി 2011 നവംബർ മാസത്തെ കണക്കുകളനുസരിച്ച് 17.46 കോടി വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലുലാർ സേവനദാതാവാണ്[1]. സെല്ലുലാർ സേവനത്തിനുപുറമേ ഫിക്സ്ഡ് ലൈൻ, ബ്രോഡ്ബാൻഡ്, ഡിടി‌എച്ച് തുടങ്ങിയ സേവനങ്ങളും ഇവർ നൽകി വരുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1995 ജൂലൈ 7-നാണ് ഭാരതി ടെലി വെൻചേഴസ് കമ്പനിയായി സ്ഥാപിച്ചത്. പിന്നീട് ഡൽഹിയിൽ എയർടെൽ എന്ന പേരിൽ സേവനം തുടങ്ങി. 1997-ൽ മധ്യപ്രദേശിൽ ഫിക്സ്ഡ് ലൈൻ സേവനം തുടങ്ങുവാനുള്ള ലൈസൻസ് ഭാരതിക്ക് ലഭിച്ചു[2].

[തിരുത്തുക] ബ്രാൻഡുകൾ

[തിരുത്തുക] എയർടെൽ

എയർ‌ടെൽ ടെലികോം കമ്പനിയുടെ ലോഗോ

മൊബൈൽ, ലാൻഡ് ലൈൻ സേവനങ്ങളെല്ലാം എയർടെൽ എന്ന പേരിലാണ് നൽകുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ലാൻഡ് ലൈൻ സേവനം ലഭ്യമാണ്. 2008 ഡിസംബറിൽ ശ്രീലങ്കയിൽ എയർടെൽ ടെലികോം സേവനം ആരംഭിച്ചു.

[തിരുത്തുക] എയർടെൽ ബ്രോഡ്‌ബാൻഡ്

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ എയർടെൽ ബ്രോഡ്‌ബാൻഡ് എന്ന പേരിലാണ് നൽകുന്നത്. 16 എം.ബി.പി.എസ് വരെ വേഗത എയർടെൽ വാഗ്ദാനം ചെയ്യുന്നു. എ.ഡി.എസ്.എൽ അഥവാ അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ സാങ്കേതികതയിലധിഷ്ഠിതമാണ് എയർടെലിന്റെ ബ്രോഡ്‌ബാൻഡ് സേവനം. ട്വിസ്റ്റഡ് കോപ്പർ ജോടികളെ ഉയർന്ന വേഗമുള്ള ഡിജിറ്റൽ ലൈനുകളാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്.

[തിരുത്തുക] എന്റെർപ്രൈസ് ശൃംഖലകൾ

  • ലീസ്ഡ് സർക്യൂട്ടുകൾ സ്വതന്ത്രമായി ഡെഡിക്കേറ്റഡ് ലൈൻ ആവശ്യമുള്ളവർക്ക് ഈ സേവനം പ്രയോജനപ്രദമാണ്. ഡയൽ ചെയ്യാതെ സ്ഥിരമായി ഇൻറർനെറ്റ് ലഭിക്കുവാനും ഡോറ്റ് കമ്മ്യൂണിക്കേഷനും ലീസ്ഡ് ലൈൻ സേവനം ഉപയോഗപ്പെടുത്താം.
  • എം.എൽ.എൽ.എൻ കേന്ദ്രീകൃത മാനേജ്മെൻറുള്ള ലീസ്ഡ് സർക്ക്യൂട്ടാണ് എം.എൽ.എൽ.എൻ അഥവാ മാനേജ്ഡ് ലീസ്ഡ് ലൈൻ നെറ്റ്‌വർക്ക്. ഉപഭോക്താവിൻറെ ആവശ്യ പ്രകാരം 64 കെബിപിഎസ്, 128 കെബിപിഎസ്, 1.5 ജിബിപിഎസ് തുടങ്ങിയ ബാൻഡ് വിഡ്ത്തുകളിൽ ലഭ്യമാണ്. ഒരു പാത തകരാറിലായാൽ വേറൊരു വഴി തിരിച്ചുവിട്ട് സർക്ക്യൂട്ട് പുനഃസ്ഥാപിക്കുവാൻ ഈ സംവിധാനം വഴി സാധിക്കും.
  • എം.പി.എൽ. എസ്.വി.പി.എൻ മൾട്ടി പ്രോട്ടോക്കോൾ ലെയ്ബൽ സ്വിച്ചിംഗ് വിർച്ച്വൽ നെറ്റ്‌വർക്ക് എന്ന ഈ നൂതന സംവിധാനം വഴി സുരക്ഷിതവും തടസ്സമില്ലാത്തതുമായ ശൃംഖലാ സേവനം സാധ്യമാകുന്നു.

[തിരുത്തുക] എയർടെൽ ഡിജിറ്റൽ ടിവി

2008 ഒക്ടോബർ 9 മുതൽ എയർടെൽ ഡിടി‌എച്ച് സേവനം നൽകി തുടങ്ങി.

[തിരുത്തുക] വരിക്കാർ

സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2011 നവംബർ കണക്കുകൾ പ്രകാരം എയർടെലിന്റെ വരിക്കാരുടെ എണ്ണം താഴെപ്പറയുന്നു[1]

മൊത്തം - 17,46,92,673

[തിരുത്തുക] അവലംബം

  1. 1.0 1.1 "All india GSM figures Nov 2011 (ഇംഗ്ലീഷിൽ)". സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. http://coai.com/Sub%20Figs/GSM%202011/All%20india%20GSM%20figures%20Nov%202011.xls, ശേഖരിച്ചത്: 7 January 2012. 
  2. "Company History - Bharti Airtel (ഇംഗ്ലീഷിൽ)". മണികൺട്രോൾ ഡോട്ട് കോം. http://www.moneycontrol.com/company-facts/bhartiairtel/history/BA08, ശേഖരിച്ചത്: 7 January 2012. 
"http://ml.wikipedia.org/w/index.php?title=ഭാരതി_എയർടെൽ&oldid=1156453" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ