വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതസര്‍ക്കാരിന്റെ ഔദ്യോഗികഭാഷയായി ഭരണഘടന അനുശാസിച്ചിരിക്കുന്നത് ഹിന്ദിയും ഇംഗ്ലീഷുമാണ്. എന്നാല്‍ സംസ്ഥാനതലത്തില്‍ വേറെയും കുറേ ഭാഷകളെ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ഇത് ഓരോ സംസ്ഥാനത്തിനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള അനുവാദവും ഭരണഘടന ഉറപ്പുനല്കുന്നു.
ഇന്ത്യയിലെ സംസ്ഥാനതല ഭാഷകളും അവ നിലവിലുള്ള സ്ഥലങ്ങളും
| ക്ര.നം. |
ഭാഷ |
സംസ്ഥാനം/കേന്ദ്രഭരണപ്രദേശം/വിഭാഗം/പ്രദേശം |
| 1. |
ആസ്സാമീസ് |
ആസാം |
| 2. |
ബംഗാളി |
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ത്രിപുര, പശ്ചിമ ബംഗാള്‍ |
| 3. |
ബോഡോ |
ആസാം |
| 4. |
ദോഗ്രി |
ജമ്മു - കാശ്മീര്‍ |
| 5. |
ഗുജറാത്തി |
ഗുജറാത്ത്, ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു |
| 6. |
ഹിന്ദി |
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, ബീഹാര്‍, ചണ്ഢീഗഡ്, ഛത്തീസ്ഗഡ്, ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്. |
| 7. |
കന്നഡ |
കര്‍ണാടക |
| 8. |
കശ്മീരി |
ജമ്മു - കാശ്മീര്‍ |
| 9. |
കൊങ്കണി |
ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, കേരളം |
| 10. |
മൈഥിലി |
ബീഹാര്‍ |
| 11. |
മലയാളം |
കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, പുതുച്ചേരി |
| 12. |
മണിപ്പൂരി |
മണിപ്പൂര്‍ |
| 13. |
മറാഠി |
മഹാരാഷ്ട്ര, ഗോവ, ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു, മധ്യപ്രദേശ്, കര്‍ണാടക |
| 14. |
നേപ്പാളി |
സിക്കിം, പശ്ചിമ ബംഗാള്‍, ആസാം |
| 15. |
ഒറിയ |
ഒറീസ്സ |
| 16. |
പഞ്ചാബി |
ചണ്ഢീഗഡ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് |
| 17. |
സംസ്കൃതം |
ഇന്ത്യയുടെ ക്ലാസിക്കല്‍ ഭാഷകളിലൊന്ന് |
| 18. |
സന്താലി |
ഛോട്ടാ നാഗ്പൂര്‍ ഭാഗത്തെ സന്താള്‍ ആദിവാസികള്‍ |
| 19. |
സിന്ധി |
സിന്ധി ജനങ്ങള്‍ |
| 20. |
തമിഴ് |
തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി; ഇന്ത്യയുടെ ക്ലാസിക്കല്‍ ഭാഷകളിലൊന്ന് |
| 21. |
തെലുങ്ക് |
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാ പ്രദേശ്, പുതുച്ചേരി |
| 22. |
ഉര്‍ദു |
ജമ്മു - കാശ്മീര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ |
ഭരണഘടനയുടെ എട്ടാം പട്ടികയില്‍പ്പെടാത്ത ഭാഷകളും ചില സ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്. ത്രിപുരയില്‍ പ്രചാരത്തിലുള്ള കൊക്ബൊരോക്, മിസോറത്തിലെ മിസോ, മേഘാലയത്തില്‍ ഉപയോഗിക്കുന്ന ഖാസി, ഗാരോ, ജൈന്‍ഷ്യ, പുതുച്ചേരിയിലെ ഫ്രഞ്ച് എന്നിവ ഉദാഹരണം.